ഓമശ്ശേരി: സംസ്ഥാനപാതയിൽ താമരശ്ശേരി റോഡിൽ ഓമശ്ശേരിക്കും മങ്ങാടിനും ഇടയിലുള്ള ഇല്ലിപ്പടിവളവ് നിത്യ അപകടമേഖലയായി മാറുന്നു. എസ് ആകൃതിയിലുള്ള റോഡായതിനാൽ പതുക്കെ പോകുന്ന വാഹനങ്ങൾ പോലും അപകടത്തിൽപ്പെടാറുണ്ട്. ഹൈവേപ്പാത റബറൈസ്ഡ് ആക്കിയതോടുകൂടി മഴ പെയ്താൽ റോഡിൽ വാഹനങ്ങൾക്ക് നിയന്ത്രണം കിട്ടാത്ത അവസ്ഥയും ഉണ്ട്. ഒരു വർഷത്തിനകം ടിപ്പർ ലോറിയടക്കം നിരവധി വാഹനങ്ങളും ഇരുചക്രവാഹനങ്ങളും ഇവിടെ അപകടത്തിൽപ്പെട്ടിട്ടുണ്ട്. പലപ്പോഴും അപകടത്തിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെടുകയാണ് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.