'ഹോമിയോ പ്രതിരോധ മരുന്ന് വിതരണം തകർക്കാനുള്ള ആസൂത്രിത നീക്കം'

മുക്കം: മണാശ്ശേരിയിൽ മരുന്നു കഴിച്ച് ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട സംഭവം ഹോമിയോ പ്രതിരോധ മരുന്ന് വിതരണം തകർക്കാനുള്ള ആസൂത്രിത നീക്കമാണെന്ന് ഇൻസ്റ്റിറ്റ്യൂഷൻ ഒാഫ് ഹോമിയോപ്പതി കേരള (ഐ.എച്ച്.കെ) സംസ്ഥാന പ്രസിഡൻറ് ഡോ. ഉണ്ണികൃഷ്ണൻ ബി. നായർ. സംഭവസ്ഥലം സന്ദർശിച്ച അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. ജില്ലതല ഹോമിയോ വിദഗ്ധ അന്വേഷണ സംഘത്തോെടാപ്പമാണ് അദ്ദേഹം മണാശ്ശേരിയിലെത്തിയത്. ''നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രശോഭ് കുമാർ ഉൾപ്പെടെ മറ്റു കൗൺസിലർമാരുമായി സംസാരിച്ചു. ആരും പ്രയാസമനുഭവിക്കുന്നതായി പറഞ്ഞില്ല. ഹോമിയോപ്പതിക്ക് എതിരാവുന്ന ഇത്തരം പ്രചാരണം ജനങ്ങൾ തള്ളിക്കളയണം. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ പടർന്നുപിടിച്ച പനിക്ക് ഹോമിയോ പ്രതിരോധ മരുന്ന് നൽകാമെന്ന് ഡി.എം.ഒ നൽകിയ സർക്കുലറി​െൻറ അടിസ്ഥാനത്തിൽ നിപ പനിക്ക് എന്നുപറഞ്ഞ് പ്രതിരോധ മരുന്ന് വിതരണം ചെയ്തതിനാണ് മണ്ണാശ്ശേരി ഹോമിയോ ആശുപത്രിയിലെ ജീവനക്കാരിയെ സസ്പെൻഡ് ചെയ്തത്. ഇപ്പോൾ പടർന്നു പിടിക്കുന്ന നിപ വൈറസിനെതിരെയുള്ള പ്രതിരോധ ചികിത്സക്ക് ഹോമിയോ വൈദ്യശാസ്ത്രം സജ്ജമാണ്''-അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.