കരള്‍മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് കുടുംബനാഥന്‍ സഹായം തേടുന്നു

താമരശ്ശേരി: പൂനൂര്‍ എം.എം പറമ്പ് കോട്ടക്കുന്നുമ്മല്‍ കെ.പി. അബ്ദുല്‍ റഷീദ് (56) കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ഉദാരമതികളുടെ സഹായം തേടുന്നു. കരള്‍ മാറ്റിവെക്കലിനും അനുബന്ധ ചികിത്സക്കുമായി 40 ലക്ഷത്തോളം രൂപ ചെലവു വരും. നിത്യവൃത്തിക്ക് പ്രയാസപ്പെടുന്ന റഷീദി​െൻറ കുടുംബത്തിന് ഇത് താങ്ങാന്‍ കഴിയാത്തതാണ്. നാട്ടുകാര്‍ ചേര്‍ന്ന് എമ്മംപറമ്പ് കെ.പി. അബ്ദുല്‍ റഷീദ് ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. വാര്‍ഡ് മെംബര്‍ കെ.കെ. പ്രദീപന്‍ (ചെയര്‍), സിദ്ദീഖ് സ്‌കൈവേ (കണ്‍), കെ.കെ. മന്‍സൂര്‍ (ട്രഷ) എന്നിവരാണ് ഭാരവാഹികള്‍. സ്റ്റേറ്റ് ബാങ്കി​െൻറ പൂനൂര്‍ ബ്രാഞ്ചില്‍ 37723241895 നമ്പര്‍ അക്കൗണ്ട് ആരംഭിച്ചു. ഐ.എഫ്.എസ്.സി കോഡ്: SBIN0008662. ഫോണ്‍: 9846463883.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.