താമരശ്ശേരി ടൗണിലെ തകര്‍ന്ന വൈദ്യുതി തൂൺ അപകട ഭീഷണി ഉയര്‍ത്തുന്നു

താമരശ്ശേരി: ദേശീയ പാതയോരത്ത് വാഹനമിടിച്ച് തകര്‍ന്ന വൈദ്യുതിത്തൂൺ അപകട ഭീഷണി ഉയര്‍ത്തുന്നു. താമരശ്ശേരി ടൗണില്‍ മിനി സിവില്‍ സ്റ്റേഷനു സമീപമാണ് ഏതുസമയവും വീഴാറായ അവസ്ഥയിൽ തൂൺ നിൽക്കുന്നത്. ദിവസങ്ങള്‍ക്കു മുമ്പ് രാത്രിയില്‍ വാഹനമിടിച്ചാണ് ഇതി​െൻറ അടിഭാഗം വളഞ്ഞ് പൊട്ടിവീഴാവുന്ന നിലയിലായത്. ടൗണില്‍ തിരക്കേറിയ ഭാഗത്ത് നടപ്പാതക്കരികിലായുള്ള ഈ തൂൺ കാറ്റില്‍പ്പെട്ട് പൊട്ടിവീണാല്‍ ദുരന്തമാകും. പഴയ ബസ്സ്റ്റാൻഡിനു സമീപവും ഇതുപോലെ അപകടാവസ്ഥയിലായ വൈദ്യുതിത്തൂണും മാറ്റി സ്ഥാപിച്ചിട്ടില്ല. ഇതു സംബന്ധിച്ച് വ്യാപാരികള്‍ താമരശ്ശേരി കെ.എസ്.ഇ.ബി ഓഫിസില്‍ പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.