പ്രതിരോധ പ്രവർത്തനവുമായി വീണ്ടും

മുക്കം: ഡി.വൈ.എഫ്.ഐ മുക്കം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കത്തെ വ്യാപാര സ്ഥാപനങ്ങളിൽനിന്ന് സ്വരൂപിച്ച പ്രതിരോധ മാസ്ക്, ഡെറ്റോൾ, ഹാൻഡ് ക്രീം തുടങ്ങിയ വ്യക്തിഗത സുരക്ഷ ഉപകരണങ്ങൾ വിതരണം ചെയ്തു. മുക്കം മേഖല സെക്രട്ടറി ജാഫർ ഷരീഫ് മുക്കം കമ്യൂണിറ്റി ഹെൽത്ത് സ​െൻററിലെ മെഡിക്കൽ ഓഫിസർ ഡോ. സി.കെ. ഷാജിക്ക് കൈമാറി. കെ.കെ. സജി, അനൂപ് മഠത്തിൽ, മനൂബ്, അഖിൽരാജ്, സനൂജ്, ജിഷ്ണു തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.