നിപ: ഫ്ലിപ്​കാർട്ടിനും പേടി

കോഴിക്കോട്: ഒാൺലൈൻ വിപണന വെബ്സൈറ്റുകൾക്കും നിപ ഭീതി. പ്രമുഖ ഒാൺലൈൻ വിപണന വെബ്സൈറ്റായ ഫ്ലിപ്കാർട്ട് നിപ പേടി കാരണം സാധനങ്ങൾ എത്തിക്കുന്നത് വൈകുമെന്ന് അറിയിപ്പ് നൽകി തുടങ്ങി. നിപ കാരണം കൊറിയർ സർവിസ് വൈകുമെന്നാണ് സാധനങ്ങൾ ബുക്ക്ചെയ്ത കോഴിക്കോെട്ട ഉപഭോക്താക്കൾക്ക് ലഭിച്ച ഇ-മെയിൽ സന്ദേശം. സ്ഥിതിഗതികൾ 'സാധാരണനിലയിലായ'ശേഷം സാധനങ്ങൾ വിതരണം ചെയ്യുന്ന സമയം ഇ-മെയിൽ വഴിയും എസ്.എം.എസിലൂടെയും അറിയിക്കുമെന്നും ഫ്ലിപ്കാർട്ട് അധികൃതർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.