നിപ ദുരൂഹതയകറ്റണം

കോഴിക്കോട്: മെഡിക്കൽ കോളജ് നിപ-പനി വൈറസി​െൻറ ഉറവിടം കെണ്ടത്തി ജനങ്ങൾക്കിടയിലെ ദുരൂഹതയകറ്റണമെന്ന് മെഡിക്കൽ കോളജ് സംരക്ഷണ സമിതി ആവശ്യപ്പെട്ടു. കോഴിക്കോട്, മലപ്പുറം, കണ്ണൂർ തുടങ്ങിയ ജില്ലകളിൽ ഇപ്പോൾ നിപ-പനി വൈറസ് ബാധയേറ്റ് 20ഒാളം പേർ മരിക്കാനിടയായ സംഭവം ഗൗരവകരമാണെന്നും സമിതി പ്രവർത്തകർ ആരോഗ്യ മന്ത്രിക്കും സംസ്ഥാന സർക്കാറിനും നൽകിയ പരാതിയിൽ പറഞ്ഞു. സമീപകാലത്ത് ഇടക്കുവെച്ച് ഉയർന്നുവരാറുള്ള സാംക്രമിക രോഗങ്ങളെ ഉടനെതന്നെ നിയന്ത്രണ വിധേയമാക്കുന്നതിന് ആരോഗ്യവകുപ്പ് സ്വീകരിച്ചുവരുന്ന നടപടികൾ കുറ്റമറ്റതായിരുന്നു. എന്നാൽ, നിപ-പനി വൈറസി​െൻറ വ്യാപനവും ഇതിനെതിരെയുള്ള വാക്സിനുകൾ കണ്ടെത്തുന്നതിന് കഴിയാത്തതും ജനങ്ങൾക്കിടയിലെ ഭീതി പരിഹരിക്കാനായിട്ടില്ല. ഇതിനെതിരെ സംസ്ഥാന ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സത്വര നടപടികൾ സ്വീകരിക്കണമെന്നും അടിയന്തരമായി വൈറോളജി ലാബ് സ്ഥാപിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. മെഡിക്കൽ കോളജ് സംരക്ഷണ സമിതി പ്രസിഡൻറ് വി.സി. സേതുമാധവൻ അധ്യക്ഷത വഹിച്ചു. സി.കെ. സെയ്താലിക്കുട്ടി, പി.സി. ഖാദർ, എം.എം. ഗഫൂർ, ഇ. ഷറഫുദ്ദീൻ, സി.പി. ഹുസൈൻ എന്നിവർ സംസാരിച്ചു. ടി.എം. അശോക​െൻറ നിര്യാണത്തിൽ അനുശോചിച്ചു കോഴിക്കോട്: പ്രമുഖ രാഷ്ട്രീയ-ട്രേഡ് യൂനിയൻ നേതാവും െഎ.എൻ.ടി.യു.സി ജില്ല സെക്രട്ടറിയും പെരുവയൽ േബ്ലാക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറുമായിരുന്ന ടി.എം. അശോക​െൻറ നിര്യാണത്തിൽ െഎ.എൻ.ടി.യു.സി യൂനിയനുകളുടെ ആഭിമുഖ്യത്തിൽ ചേർന്ന യോഗം അനുശോചിച്ചു. ചെറൂട്ടി റോഡ് െഎ.എൻ.ടി.യു.സി ഒാഫിസിൽവെച്ച് ചേർന്ന യോഗം കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. െഎ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി എം.പി. ജനാർദനൻ, ജില്ല ജനറൽ സെക്രട്ടറി എം.കെ. ബീരാൻ, ഡി.സി.സി ജനറൽ സെക്രട്ടറി േബപ്പൂർ രാധാകൃഷ്ണൻ, ബാബു കിണാേശ്ശരി, കെ. സുരേഷ്, എ.പി. പീതാംബരൻ, കെ. ഷാജി തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.