അനുമോദിച്ചു

കക്കോടി: ഇ.എം.എസ് ചാരിറ്റബിൾ സൊസൈറ്റി വെസ്റ്റ് ബദിരൂരി​െൻറ മൂന്നാം വാർഷിക ത്തോടനുബന്ധിച്ച് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ . കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ചോയിക്കുട്ടി ഉദ്ഘാടനം ചെയ്തു. എം.എം. പ്രസാദ് അധ്യക്ഷത വഹിച്ചു. സുജീഷ് വയപ്പുറത്ത്, വാർഡ് മെംബർ ഉണ്ണികൃഷ്ണൻ, പി.ടി. ബാലരാമൻ, പി. കേശവ്ദാസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സുജീഷ് വയപ്പുറത്ത് (സെക്ര), രാമചന്ദ്രൻ നീലൂര് (പ്രസി), പുഷ്പരാജ് പെരൂളി (ട്രഷ). ഉദ്യോഗസ്ഥരുടെ അനാസ്ഥ; പ്രദേശവാസികൾ മലിനജലം കുടിക്കാൻ നിർബന്ധിതരാകുന്നു കക്കോടി: മലിനമായ വെള്ളക്കെട്ടുമൂലം പ്രദേശവാസികളുടെ കുടിവെള്ളം മുട്ടി. മക്കട തിരുത്തിക്കുന്നത്ത് താഴത്താണ് ഉദ്യോഗസ്ഥർ നടപടിയെടുക്കാത്തതിനാൽ പ്രദേശവാസികൾ മലിനജലം കുടിക്കാൻ നിർബന്ധിതരാകുന്നതെന്ന പരാതി ഉയരുന്നത്. നിപ വൈറസ് ബാധയുടെയും പകർച്ച വ്യാധികളുടെയും പശ്ചാത്തലത്തിൽ ശുചീകരണം പുരോഗമിക്കുേമ്പാഴാണ് മലിനജലം കെട്ടിനിൽക്കുന്നതിനാൽ കൊതുകുകൾ പെരുകുകയും ദുർഗന്ധം വമിക്കുന്ന മലിനജലം സമീപത്തേക്ക് പരന്നൊഴുകി കുടിവെള്ള സ്രോതസ്സുകൾ മലിനമാകുകയും ചെയ്യുന്നത്. സമീപത്തെ കിണറുകളിൽ കൂത്താടികൾ പെറ്റുപെരുകിയതുമൂലം കിണർ ഉപയോഗശൂന്യമായി. കിണറുകൾ വലയിട്ടുമൂടിയിരിക്കുകയാണ്. വെള്ളക്കെട്ടിനു സമീപത്തെ കിണറുകളിലെ വെള്ളവും ഉപയോഗശൂന്യമായതോടെയാണ് പരിസരവാസികൾ പരാതിയുമായി രംഗത്തിറങ്ങിയത്. കൊതുകുകൾ പെരുകിയതിനാൽ പകർച്ചവ്യാധിക്കുള്ള സാധ്യത ഏറെയാണെന്ന് സമീപവാസികൾ പറയുന്നു. ആരോഗ്യത്തിന് ഭീഷണിയായ വെള്ളക്കെട്ടിന് കറുത്ത നിറമാണിപ്പോൾ. പരാതി നൽകിയതിനാൽ കഴിഞ്ഞ വ്യാഴാഴ്ച കിണറിൽനിന്ന് ജലമെടുത്തിരുന്നതായി വീട്ടുകാർ പറയുന്നു. സാമ്പിൾ പരിശോധനക്കയച്ചതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ പറയുന്നു. അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയാണുണ്ടാകുന്നതെന്ന് സമീപവാസികൾ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.