ബേപ്പൂർ: മാത്തോട്ടത്തുനിന്ന് മീഞ്ചന്ത, അരീക്കാട്, നല്ലളം, പ്രദേശങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്നതും മാത്തോട്ടം ശ്മശാന പള്ളിക്ക് സമാന്തരമായി കിഴക്ക് ഭാഗം റെയിലിന് സമീപവുമായ തുലാമുറ്റം നടുക്കണ്ടി പറമ്പ് -ആന റോഡ് നാടിന് സമർപ്പിച്ചു. ഇടുങ്ങിയ റോഡ് വീതികൂട്ടി കോൺക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കുകയായിരുന്നു. നവീകരിച്ച റോഡിെൻറ ഉദ്ഘാടനം വി.കെ.സി. മമ്മദ് കോയ എം.എൽ.എ നിർവഹിച്ചു. കെ. സൈനുദ്ദീൻ, പി.കെ. മാമുക്കോയ, കെ.പി. മൂസക്കോയ, ടി. കബീർ, കെ. മുരളീധരൻ, കെ. രേഖ എന്നിവർ സംസാരിച്ചു. തണൽ െറസിഡൻസിെൻറയും കോവിലകം െറസിഡൻസിെൻറയും പരിസരവാസികളുടെയും സഹകരണത്തോടെയാണ് റോഡ് വീതികൂട്ടിയത്. കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.സി. രാജൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ പി.പി. ബീരാൻ കോയ സ്വാഗതവും സി.പി. റുമീസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.