ന്യൂജെന്‍ മയക്കുമരുന്നുമായി യുവാവ് പിടിയില്‍

സുല്‍ത്താന്‍ ബത്തേരി: മാരക മയക്കുമരുന്നുമായി യുവാവ് മുത്തങ്ങ എക്‌സൈസി​െൻറ പിടിയിൽ. മുംൈബ സ്വദേശി സിദ്ദീഖാണ് (19) 19 ഗ്രാം മെത്തലിന്‍ ഡയോക്‌സി മെത്ത് ആംഫ്ഫിറ്റമിനുമായി (എം.ഡി.എം.എ) പിടിയിലായത്. ഞായറാഴ്ച രാത്രി ബംഗളൂരു‍-തിരുവനന്തപുരം റൂട്ടിൽ സർവിസ് നടത്തുന്ന ആഡംബര ബസിൽനിന്നാണ് ഇദ്ദേഹത്തെ പിടികൂടിയത്. കോഴിക്കോട് സ്വദേശിക്ക് കൈമാറാനുള്ള മയക്കുമരുന്നാണിതെന്ന് ചോദ്യംചെയ്യലില്‍ ഇയാള്‍ എക്‌സൈസ് സംഘത്തോട് വെളിപ്പെടുത്തി. വസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്നുകൾ. എക്സൈസ് ഇന്‍സ്‌പെക്ടര്‍ ബെന്നി ജോര്‍ജ്, പ്രിവൻറിവ് ഓഫിസര്‍മാരായ കെ.ബി. ബാബുരാജ്, എം.സി. ഷിജു, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ അരുണ്‍ പ്രസാദ്, വിപിന്‍ പുഷ്പാംഗദന്‍ എന്നിവരടങ്ങുന്ന സംഘമാണ് സിദ്ദീഖിനെ പിടികൂടിയത്. ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് എം.ഡി.എം.എ മയക്കുമരുന്ന് മുത്തങ്ങയില്‍ പിടികൂടുന്നത്. കഴിഞ്ഞയാഴ്ച കോഴിക്കോട് സ്വദേശിയായ യാത്രക്കാരൻ കുഴമ്പുരൂപത്തിലുള്ള സ്വര്‍ണവുമായി പിടിയിലായിരുന്നു. MONWDG1 മുത്തങ്ങയിൽ മയക്കുമരുന്നുമായി എക്സൈസി​െൻറ പിടിയിലായ മുംബെ സ്വദേശി സിദ്ദീഖ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.