FOR LAST PAGE+നമ്പി നാരായ​ണനെതിരായ കേസിൽനിന്ന്​ സർക്കാർ പിന്മാറി

കൊച്ചി: ഐ.എസ്.ആർ.ഒ ചാരക്കേസുമായി ബന്ധപ്പെട്ട് നമ്പി നാരായണനെതിരെ സർക്കാർ നൽകിയ അപകീർത്തി കേസ് പിൻവലിച്ചു. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസിൽനിന്ന് നമ്പി നാരായണനെ കീഴ്‌ക്കോടതി ഒഴിവാക്കിയതിനെതിരെ നൽകിയ ഹരജിയാണ് സർക്കാർ പിൻവലിച്ചത്. തന്നെ കള്ളക്കേസിൽ കുടുക്കിയവർക്കെതിരെ നടപടി വേണമെന്നും നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് നമ്പി നാരായണൻ നൽകിയ ഹരജിയിലെ സുപ്രീം കോടതി വിധി അംഗീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കി. ഉചിത തീരുമാനമെടുക്കാനുള്ള ജൂലൈ 12ലെ കോടതിയുടെ നിർദേശം പരിഗണിച്ചാണ് സർക്കാർ തീരുമാനം. ഇക്കാര്യം രേഖപ്പെടുത്തിയ കോടതി ഇൗ ആവശ്യം അനുവദിക്കുകയായിരുന്നു. ഐ.എസ്.ആർ.ഒ ചാരക്കേസിൽ 1994 ഒക്ടോബർ 13നാണ് മറിയം റഷീദയെ പ്രതിയാക്കി വഞ്ചിയൂർ പൊലീസ് കേസെടുത്തത്. ഡി.ഐ.ജിയായിരുന്ന സിബി മാത്യൂസി​െൻറ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിച്ചത്. 1994 നവംബറിൽ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണനെ അറസ്റ്റ് ചെയ്തു. ഇത്തരം കുറ്റകൃത്യങ്ങൾ നടന്നിട്ടില്ലെന്ന് പിന്നീട് കണ്ടെത്തിയതോടെ സിബി മാത്യൂസ് ഉൾപ്പെടെയുള്ള അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നമ്പി നാരായണൻ മാധ്യമങ്ങളിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയെന്നായിരുന്നു പരാതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.