ഓണാഘോഷം ആഗസ്​റ്റ്​ 25 മുതൽ 29 വരെ

കോഴിക്കോട്: നിപ വൈറസ് ബാധയുടെയും കാലവർഷക്കെടുതിയുടെയും പശ്ചാത്തലത്തിൽ ജില്ലയിലെ ഒാണാഘോഷം മുൻവർഷങ്ങളെ അപേക്ഷിച്ച് മിതമായ രീതിയിൽ സംഘടിപ്പിക്കണമെന്ന് നിർദേശം. ഒാണാഘോഷം ചർച്ചെചയ്യാൻ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ആലോചനാ യോഗത്തിൽ അംഗങ്ങളാണ് ഇൗ നിർദേശം വെച്ചത്. കലക്ടർ യു.വി. ജോസ് അധ്യക്ഷത വഹിച്ചു. ഓണപ്പൂക്കളം, നാടകോത്സവം, സാഹിത്യോത്സവം, നാടൻകലാമേള, കായികമേള തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും. ആഗസ്റ്റ് 25 മുതൽ 29 വരെയാണ് ഒാണാഘോഷം സംഘടിപ്പിക്കുന്നത്. എം.കെ. േപ്രമജം, കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ, ഡി.ടി.പി.സി അംഗങ്ങൾ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിലെ പ്രമുഖർ എന്നിവർ പങ്കെടുത്തു. അടുത്ത യോഗം ആഗസ്റ്റ് നാലിന് വൈകീട്ട് 4.30ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. ഡി.ടി.പി.സി സെക്രട്ടറി ബിനോയ് വേണുഗോപാൽ നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.