കോഴിക്കോട്: ആലപ്പുഴ, കോട്ടയം ജില്ലകളിൽ വെള്ളപ്പൊക്കംമൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി ജില്ല ഭരണകൂടം ഏർപ്പെടുത്തിയ സഹായനിധിയിലേക്ക് അവശ്യസാധനങ്ങളുമായി വരുന്നവരുടെ എണ്ണം വർധിച്ചതിനാൽ ഒരാഴ്ചകൂടി സഹായം സ്വീകരിക്കുന്നത് തുടരുമെന്ന് കലക്ടർ യു.വി. ജോസ് അറിയിച്ചു. ഇതിനകം ഒമ്പത് ലോറിയിൽ സാധനങ്ങൾ രണ്ട് ജില്ലകളിലേക്കുമായി അയച്ചു. സഹായപ്രവാഹം തുടരുന്നതിനാലാണ് വീണ്ടും നീട്ടുന്നത്. ദുരിത ബാധിത ജില്ലകളിലെ അധികൃതരുമായി ബന്ധപ്പെട്ടതിെൻറ അടിസ്ഥാനത്തിൽ ക്ലീനിങ് ലോഷൻ, സോപ്പ്, വാഷിങ് സോപ്പ്, പേസ്റ്റ്, െഡറ്റോൾ, കുപ്പിവെള്ളം, പുതപ്പ്, തോർത്ത് തുടങ്ങിയവ ഉൾപ്പെടെ ആവശ്യങ്ങൾ നിരവധിയുണ്ടെന്ന് മനസ്സിലായി. സാധനങ്ങൾ നൽകാൻ താൽപര്യമുള്ളവർക്ക് ആഗസ്റ്റ് മൂന്നിന് മുമ്പായി മാനാഞ്ചിറയിലെ ഡിസ്ട്രിക്ട് ടൂറിസം പ്രമോഷൻ കൗൺസിൽ ഓഫിസിൽ ഒരുക്കിയിരിക്കുന്ന കൗണ്ടറിൽ സാധനങ്ങൾ കൈമാറാം. ഫോൺ: 9847764000.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.