കോഴിക്കോടൻ കർമവീഥിയിൽനിന്നുയർന്ന രാഷ്​ട്രീയ ചാതുര്യം

കോഴിക്കോട്: നിയമപഠനത്തിനായി ആലപ്പുഴയിലെ വെൺമണിയിൽനിന്ന് എത്തിയ ബി.ജെ.പിയുടെ പുതിയ സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻ പിള്ളക്ക് കോഴിേക്കാടുമായുള്ള ബന്ധം സുദൃഢം. 40 വർഷം മുമ്പ് ഗവ. ലോ കോളജിൽനിന്ന് നിയമബിരുദം നേടിയ ശേഷം കോഴിക്കോടായിരുന്നു അദ്ദേഹത്തി​െൻറ കർമവീഥി. ലോ കോളജിൽ പഠിക്കുേമ്പാൾ എ.ബി.വി.പിയുടെ സംസ്ഥാന സെക്രട്ടറിയും കോളജ് യൂനിയൻ വൈസ് ചെയർമാനുമായാണ് ശ്രീധരൻ പിള്ള പൊതുരംഗത്ത് സജീവമാവുന്നത്. പഠനശേഷം അഭിഭാഷക വൃത്തിയിലേക്ക് തിരിഞ്ഞ ഇദ്ദേഹം ബി.ജെ.പിയുടെ പിറവിക്കു ശേഷം ജില്ല ഭാരവാഹിയായിരുന്നു. പ്രമുഖ അഭിഭാഷകനായ എം. രത്ന സിങ്ങി​െൻറ ജൂനിയറായി കോഴിക്കോെട്ട കോടതികളിൽ പ്രാക്ടീസ് തുടങ്ങി. ഇടത്, വലത് മുന്നണികൾ ഭരിക്കുേമ്പാഴും പ്രമാദമായ കേസുകളിൽ സ്പെഷൽ പ്രോസിക്യൂട്ടറായി ഇദ്ദേഹത്തെ നിയമിച്ചിരുന്നു. കോഴിക്കോട് ബാർ അസോസിയേഷ​െൻറ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡൻറ് എന്ന പ്രത്യേകതയുമുണ്ട്. കാലിക്കറ്റ് സർവകലാശാലയുടെ സെനറ്റംഗമായിരുന്ന ശ്രീധരൻ പിള്ള കബഡി, ചെസ് അസോസിയേഷനുകളുമായി ബന്ധപ്പെട്ട് ഒരുകാലത്ത് ജില്ലയിലെ കായികരംഗത്തും സജീവമായിരുന്നു. 2003ലെ മാറാട് കലാപത്തെ തുടർന്ന് മുസ്ലിം ലീഗ് നേതൃത്വവുമായി ചർച്ച നടത്തിയെന്ന് 2011ൽ ശ്രീധരൻ പിള്ള അഭിമുഖത്തിൽ പറഞ്ഞതിനെതിരെ ബി.ജെ.പി നേതാക്കൾ രംഗത്തുവന്നിരുന്നു. 2004ൽ ശ്രീധരൻ പിള്ള സംസ്ഥാന പ്രസിഡൻറായിരിക്കുേമ്പാൾ ബി.ജെ.പി സംസ്ഥാനത്ത് 12.11 ശതമാനം വോട്ട് നേടിയിരുന്നു. 2006ൽ സംസ്ഥാന പ്രസിഡൻറു സ്ഥാനത്തുനിന്ന് മാറിയ ശ്രീധരൻ പിള്ളക്ക് തിരിച്ചുവരവിൽ മുന്നിലുള്ള വെല്ലുവിളികൾ ഏറെയാണ്. ചൊവ്വാഴ്ച ജില്ലയിലെത്തുന്ന ഇദ്ദേഹത്തിന് രാവിലെ 10ന് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.