ലഹരി കടത്ത്: രാത്രികാല പ​േട്രാളിങ്​ ശക്തമാക്കുന്നു

കോഴിക്കോട്: ഓണക്കാലത്ത് വ്യാജ മദ്യ, ലഹരി മരുന്ന് വിതരണവും വിപണനവും തടയുന്നതിന് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് രാത്രികാല പേട്രാളിങ് ശക്തമാക്കുന്നു. ഇതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺേട്രാൾ റൂമും സ്ൈട്രക്കിങ് ഫോഴ്സുകളും പ്രവർത്തനം തുടങ്ങി. ലഹരി കടത്തിനെക്കുറിച്ചും അനധികൃത മദ്യ വിൽപനയെക്കുറിച്ചും കൺേട്രാൾ റൂമുകളിലും എക്സൈസ് ഓഫിസുകളിലും ഓഫിസ് മേധാവികളുടെ മൊബൈൽ നമ്പറിലും പൊതുജനങ്ങൾക്ക് പരാതി അറിയിക്കാം. പരാതിക്കാരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കും. വൻതോതിലുള്ള സ്പിരിറ്റ്, മാഹിമദ്യം, വിദേശമദ്യം, ചാരായ വാറ്റ് എന്നിവയെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികങ്ങൾ നൽക്കും. ടോൾ ഫ്രീ നമ്പർ- 155358. എക്സൈസ് ഓഫിസുകളുടെയും മേധാവികളുടെയും മൊബൈൽ നമ്പറുകൾ ക്രമത്തിൽ: ഡിവിഷനൽ എക്സൈസ് കൺേട്രാൾ റൂം -0495-2372927, ഡെപ്യൂട്ടി എക്സൈസ് കമീഷണർ, കോഴിക്കോട് -0495-2372927 -9447178063. അസി. എക്സൈസ് കമീഷണർ, കോഴിക്കോട് -0495-2375706, 9496002871. എക്സൈസ് സർക്കിൾ ഓഫിസുകൾ: കോഴിക്കോട് -0495-2376762, 9400069677, പേരാമ്പ്ര -0496-2610410, 9400069679. വടകര-0496-2515082, 9400069680. എക്സൈസ് റെയിഞ്ച് ഓഫിസുകൾ: ഫറോക്ക് - 0495-2422200, 9400069683. കോഴിക്കോട് -0495-2722991, 9400069682. കുന്ദമംഗലം -0495-2802766, 9400069684. താമരശ്ശേരി-0495-2224430, 9400069685. ചേളന്നൂർ 0495-2855888, 9400069686. കൊയിലാണ്ടി- 0495-2624410, 9400069687. ബാലുശ്ശേരി -0495-2650850, 9400069688. വടകര-0495-2516715, 9400069689. നാദാപുരം-0496-2556100, 9400069690. എക്സൈസ് ചെക്ക് പോസ്റ്റ്, അഴിയൂർ-0496-2202788, 9400069692.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.