ഇന്ത്യൻ നായികയായി പന്തിപ്പൊയിലി​െൻറ പന്തുകളിക്കാരി

*വില്യം ജോൺസ് കപ്പ് രാജ്യാന്തര ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ബാസ്കറ്റ്ബാൾ ടീമിനെ നയിക്കുന്നത് വയനാടി​െൻറ അഭിമാനതാരം പി.എസ്. ജീന കൽപറ്റ: തായ്വാനിലെ ഷിൻസുവാങ്ങിൽ നടക്കുന്ന വില്യം ജോൺസ് കപ്പ് രാജ്യാന്തര ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ബാസ്കറ്റ്ബാൾ ടീമിനെ നയിക്കുന്നത് വയനാടി​െൻറ അഭിമാനതാരം. പടിഞ്ഞാറത്തറ പന്തിപ്പൊയിൽ ബപ്പനമലയിലെ പാലാനിലക്കുംകാലായിൽ സ്കറിയ ജോസഫ്-ലിസി ദമ്പതികളുടെ മകൾ പി.എസ്. ജീന. വയനാടി​െൻറ കുഗ്രാമത്തിൽനിന്ന് നേട്ടങ്ങളുടെ ബാസ്കറ്റിലേക്ക് തുരുതുരാ പന്തുകളെയ്തുവിട്ടാണ് ഇൗ പന്തിപ്പൊയിൽകാരി രാജ്യത്തി​െൻറ കായിക ഭൂമികയിൽ ശ്രദ്ധേയയായത്. േകരളം ഇന്ത്യൻ ബാസ്കറ്റ്ബാളിനു സമർപ്പിച്ച ഇൗ മിന്നുംതാരം സ്ഥിരതയാർന്ന പ്രകടനത്തിലൂടെയാണ് രാജ്യാന്തര തലത്തിൽ സാന്നിധ്യമറിയിച്ചത്. തരിയോട് സ​െൻറ് മേരീസ് യു.പി സ്കൂളിൽ പഠിക്കുമ്പോൾ ഹൈജംപ് താരമായിരുന്നു ജീന. ഹൈജംപിൽ സംസ്ഥാന സ്കൂൾ കായികമേളയിൽ മത്സരിച്ചിട്ടുണ്ട്. അത്ലറ്റായിത്തന്നെയാണ് എട്ടാം ക്ലാസിലേക്ക് കണ്ണൂർ സ്പോർട്സ് ഡിവിഷനിൽ പ്രവേശനം നേടിയത്. ഒരു അണ്ടർ 14 ബാസ്കറ്റ്ബാൾ ടൂർണമ​െൻറിൽ മത്സരിക്കാൻ ആളെത്തേടിയ സ്പോർട്സ് ഡിവിഷൻ അധികൃതർ ഉയരവും പ്രായക്കുറവുമുള്ള ജീനയെ കോർട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. പിന്നീട് കോച്ച് എൻ. സുമനക്കു കീഴിൽ ബാസ്കറ്റ് പരിശീലനം. ജംപിങ് പിറ്റിൽനിന്ന് ബാസ്കറ്റ് കോർട്ടിലേക്ക് ഗതിമാറിയതിനു പിന്നാലെ അണ്ടർ 14 സംസ്ഥാന ടീമിൽ. പിന്നീട് ഇന്ത്യൻ ക്യാമ്പിൽ. 16ാം വയസ്സിൽ സംസ്ഥാന സീനിയർ ടീമിനുവേണ്ടി മാറ്റുരച്ചു. 2009ൽ യൂത്ത് ഏഷ്യൻ ബാസ്കറ്റ്ബാളിലാണ് ആദ്യമായി ഇന്ത്യൻ ജഴ്സിയണിയുന്നത്. പിന്നീട് ത്രീ ഓൺ ത്രീ ലോകകപ്പ്, വില്യം ജോൺസ് കപ്പ്, ഏഷ്യൻ ചാമ്പ്യൻഷിപ്പുകൾ, ഏഷ്യൻ ഗെയിംസ് തുടങ്ങിയ നിരവധി ചാമ്പ്യൻഷിപ്പുകളിൽ രാജ്യത്തെ പ്രതിനിധീകരിച്ചു. ബാസ്കറ്റ്ബാൾ അത്രയൊന്നും ജനകീയമാകാത്ത വയനാട്ടിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നത് വയനാട്ടുകാരിയാണെന്ന് ഇൗ ജില്ലക്കാരിൽ ഭൂരിപക്ഷം പേർക്കും അറിയില്ല. 'പലരും എന്നെ തിരിച്ചറിയാൻ തുടങ്ങിയത് ഏഷ്യൻ ഗെയിംസിലെ പ്രകടനത്തിനുശേഷമാണ്. അതിനുശേഷം ദേശീയ ഗെയിംസിൽ കേരളത്തിന് കിരീടം നേടിക്കൊടുത്തതോടെ വയനാട്ടിൽ കൂടുതലാളുകൾക്ക് എന്നെ മനസ്സിലായിത്തുടങ്ങി'-ജീന പറയുന്നു. ദക്ഷിണ റെയിൽവേ ജാലി വാഗ്ദാനം നൽകിയെങ്കിലും നാട്ടിൽ ജോലി ചെയ്യാനുള്ള താൽപര്യം കാരണം ജീന കെ.എസ്.ഇ.ബിയുടെ താരമായി. ജീനയുടെ മികവുകളിൽനിന്ന് പ്രചോദിതയായ അനുജത്തി ജെസ്ലി ചേച്ചിയുടെ വഴിയെയാണ്. ചേട്ടൻ ജോബി മുംബൈയിൽ ജോലി നോക്കുന്നു. എത്ര വലിയ താരമായി വളർന്നാലും വയനാടി​െൻറ മണ്ണിലെത്തുേമ്പാഴുള്ള സുഖം വേറിട്ടതാണെന്ന് ജീന പറയും. പടിഞ്ഞാറത്തറ ബാണാസുരസാഗർ ഡാമും കഴിഞ്ഞ് പന്തിപ്പൊയിൽ ജങ്ഷനിൽനിന്ന് ഇടത്തോട്ടുള്ള റോഡിൽ കുത്തനെയുള്ള കയറ്റം കയറിയെത്തണം ജീനയുടെ വീട്ടിലേക്ക്. ഒരു ചെറുവാഹനം പോകാൻ മാത്രം സൗകര്യമുള്ള ഇടുങ്ങിയ വഴി കയറിയെത്തുന്നത് മലയരികിലേക്കാണ്. അവിടെ മലയോട് തൊട്ടുകിടക്കുന്ന വീട്ടിലാണ് ഇന്ത്യൻ ക്യാപ്റ്റൻ താമസിക്കുന്നത്. എത്തിപ്പെടാൻ ഏറെ ബുദ്ധിമുട്ടിയാലും ഈ മലഞ്ചെരുവിലെത്തിയാൽ ജീന ഹാപ്പി. സ്വന്തം ലേഖകൻ TUEWDL18 പന്തിപ്പൊയിലിലെ വീടിനുമുന്നിൽ ജീന TUEWDL19 പി.എസ്. ജീന TUEWDL26 മന്ത്രിവണ്ടിക്കെന്ത് നോ പാർക്കിങ്: കൽപറ്റയിൽ ഇൗയിടെ ഗതാഗത പരിഷ്കാരം നടപ്പാക്കിയ ശേഷം നോ പാർക്കിങ് ഏരിയയിൽ വാഹനം നിർത്തുന്നത് നിയമപാലകർ കർശനമായി നിയന്ത്രിക്കുകയാണ്. അതിനിടയിൽ നഗരത്തിലെ തിരക്കേറിയ ഭാഗത്ത് എച്ച്.െഎ.എം യു.പി സ്കൂളിന് എതിർവശം നോ പാർക്കിങ് ഏരിയയിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്ര​െൻറ ഒൗദ്യോഗിക വാഹനം ചൊവ്വാഴ്ച നിർത്തിയിട്ടത് ഏറെനേരം. തൊട്ടപ്പുറത്ത് നിയമപാലകർ നോ പാർക്കിങ് ഏരിയയിൽനിന്ന് വാഹനങ്ങളെ തുരത്തുേമ്പാഴും മന്ത്രിവണ്ടിയെ അതൊന്നും ബാധിച്ചില്ല
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.