ആയഞ്ചേരി: ചീക്കിലോട് സർഗ കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിലുള്ള 'കാർഷിക രംഗത്ത് സർഗയുടെ കൈത്താങ്ങ്' പദ്ധതി കൃഷി ഓഫിസർ വി. അതുൽ ഉദ്ഘാടനം ചെയ്തു. പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു. കവി ഗോപീനാരായണൻ ഉപഹാരം നൽകി. കെ.പി. രഷിൻ അധ്യക്ഷത വഹിച്ചു. രമേശൻ പറമ്പത്ത്, സന്തോഷ് കുനീമ്മൽ എന്നിവർ സംസാരിച്ചു. ബാഗ് വിതരണം ആയഞ്ചേരി: കേരള ഗ്രാമീൺ ബാങ്ക് ആയഞ്ചേരി ശാഖയുടെ നേതൃത്വത്തിൽ നിർധനരായ കുട്ടികൾക്ക് ബാഗ് വിതരണം ചെയ്തു. വള്ള്യാട് എൽ.പി സ്കൂളിൽ നടന്ന ചടങ്ങിൽ ബാങ്ക് മാനേജർ രോഹിത്ത് മുരളി ഉദ്ഘാടനം ചെയ്തു. കോട്ടയിൽ ബാബു അധ്യക്ഷത വഹിച്ചു. കെ. രാധാകൃഷ്ണൻ നമ്പ്യാർ, ഉണ്ണികൃഷ്ണൻ, സി. ഗോപാലൻ, കെ. രമ്യ, സി. ഗോവിന്ദൻ, എൻ.ടി.കെ. സജീവൻ, ഹെഡ്മിസ്ട്രസ് വിലാസിനി, ആര്യ എന്നിവർ സംസാരിച്ചു. വീടിെൻറ തറക്കല്ലിടൽ തിരുവള്ളൂർ: സി.പി.എം തിരുവള്ളൂർ ലോക്കൽ കമ്മിറ്റി നിർധന കുടുംബത്തിന് നിർമിച്ചുനൽകുന്ന വീടിെൻറ തറക്കല്ലിടൽ ടി.കെ. ബാലൻ നായർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. മോഹനൻ അധ്യക്ഷത വഹിച്ചു. എം.സി. േപ്രമചന്ദ്രൻ, കണ്ടിയിൽ വിജയൻ, എൻ.കെ. വൈദ്യർ, കെ.കെ. സുരേഷ്, പത്മാലയം കുഞ്ഞികൃഷ്ണക്കുറുപ്പ്, ഇ. കൃഷ്ണൻ, പി.എം. ബാലൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.