കാട്ടിൽ നാട്ടുമാവു കൃഷിയുമായി ഒയിസ്ക

കുറ്റ്യാടി: 'അന്യംനിന്നുപോവുന്ന നാട്ടുമാവുകൾ സംരക്ഷിക്കുക' എന്ന ലക്ഷ്യത്തോടെ ഒയിസ്ക കുറ്റ്യാടി ചാപ്റ്റർ ജാനകിക്കാട്ടിൽ ആയിരത്തിലധികം നാട്ടുമാവുകൾ വെച്ചുപിടിപ്പിച്ചു. ലഭ്യമായ 11 തരം നാട്ടുമാവിൻ തൈകളാണ് കാട്ടിൽ വെച്ചുപിടിപ്പിച്ചത്. ചിത്രകാരൻ ശ്രീനി പാലേരി ഉദ്ഘാടനം ചെയ്തു. കെ.പി. സുരേഷ്, എസ്.ജെ. സജീവ്കുമാർ, അബ്ദുല്ല സൽമാൻ, സി.എം. അശോകൻ, കുഞ്ഞിരാമൻ മാസ്റ്റർ, അഡ്വ. ജമാൽ, രാജൻ പട്ടാണിപ്പാറ, ഗോവിന്ദൻ ജാനകിക്കാട് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.