ലോറി പണിമുടക്ക്: ചർച്ച ഇന്ന്

* കെ.എസ്.ആർ.ടി.സിയിൽ പച്ചക്കറികൾ ഉൾപ്പെടെ എത്തിക്കുന്നത് പരിശോധിക്കും കോഴിക്കോട്: ദേശീയതലത്തിൽ ലോറി പണിമുടക്ക് തുടരുന്ന സാഹചര്യത്തിൽ സമരം അവസാനിപ്പിക്കാൻ ലോറി ഉടമകളുടെ പ്രതിനിധികളുമായി ബുധനാഴ്ച വൈകീട്ട് നാലിന് തിരുവനന്തപുരത്ത് ചർച്ച നടത്തുമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ. പണിമുടക്ക് അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ചതായും ശശീന്ദ്രൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ദേശീയ പണിമുടക്ക് സംസ്ഥാനത്ത് അവശ്യവസ്തുക്കളുടെ വരവിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. നികുതി ചോർച്ചക്കും പണിമുടക്ക് കാരണമാകുന്നു. ഗുഡ്സ് ട്രക്കുകളിൽനിന്ന് എട്ടുലക്ഷം രൂപ പ്രതിദിനം നികുതി ഇനത്തിൽ ലഭിച്ചിരുന്നത് ലക്ഷത്തിൽ താഴെയായി കുറഞ്ഞു-മന്ത്രി പറഞ്ഞു. അവശ്യവസ്തു ക്ഷാമം നേരിടാൻ കെ.എസ്.ആർ.ടി സിയിൽ പച്ചക്കറികൾ ഉൾപ്പെടെയുള്ളവ എത്തിക്കുന്നത് പരിശോധിക്കാൻ കെ.എസ്.ആർ.ടി.സി എം.ഡിയോട് നിർദേശിക്കും. പണിമുടക്കിനെ ലാഘവത്തോടെ സമീപിക്കാതെ കേന്ദ്രസർക്കാർ സമരം ഒത്തുതീർക്കാൻ അടിയന്തര നടപടി സ്വീകരിക്കണം. സമരം അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാറിന് കഴിയാവുന്നതെല്ലാം ചെയ്യും. സുശീൽ ഖന്ന റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ കെ.എസ്.ആർ.ടി.സി മൂന്നായി വിഭജിക്കുന്നത് ബുധനാഴ്ച പ്രാബല്യത്തിൽ വരും. ജീവനക്കാരുടെ പ്രതിഷേധത്തെ അവഗണിക്കുന്ന സമീപനമല്ല സർക്കാറിേൻറത്. ജീവനക്കാരുടെ അദർ ഡ്യൂട്ടി ഒഴിവാക്കിയ തീരുമാനം നഷ്ടത്തിലായ കെ.എസ്.ആർ.ടി.സിയെ രക്ഷപ്പെടുത്താനുള്ള മാനേജ്മ​െൻറ് തീരുമാനത്തി​െൻറ ഭാഗമാണ്. ജീവനക്കാരുടെ പ്രതിഷേധമുണ്ടെങ്കിലും ശക്തമായ കാലവർഷത്തിലും മികച്ച വരുമാനമുണ്ടാക്കാൻ കെ.എസ്.ആർ.ടി.സി തൊഴിലാളികളും ജീവനക്കാരും നടത്തുന്ന കൂട്ടായ പരിശ്രമങ്ങൾ അഭിനന്ദനീയമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.