ഉഴവൂർ വിജയൻ അനുസ്​മരണം

കോഴിേക്കാട്: എതിരാളികളെ നർമം കലർത്തി വിമർശിക്കാനുള്ള വാക്ചാതുരിയാണ് ഉഴവൂർ വിജയനെ ഇടതുപക്ഷ പ്രസ്ഥാനത്തി​െൻറ പ്രിയ പ്രസംഗകനാക്കി മാറ്റിയതെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണ-പ്രതിപക്ഷ പാർട്ടിയിലെ എല്ലാവരുമായും എല്ലാ കാലത്തും നല്ലബന്ധം പുലർത്താൻ അദ്ദേഹത്തിനായെന്നും മന്ത്രി കൂട്ടിച്ചേർത്തു. എൻ.സി.പി ജില്ല പ്രസിഡൻറ് മുക്കം മുഹമ്മദ് അധ്യക്ഷതവഹിച്ചു. സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ, സി.പി.െഎ ജില്ല സെക്രട്ടറി ടി.വി. ബാലൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. എൻ.സി.പി ജില്ല ജനറൽ സെക്രട്ടറിമാരായ കെ.ടി.എം. കോയ, പി.ആർ. സുനിൽ സിങ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.