മതസൗഹാർദ ഗാനം പുറത്തിറക്കുന്നു

കോഴിക്കോട്: മതസൗഹാർദത്തി​െൻറ സന്ദേശം ഉയർത്തി അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ ട്രസ്റ്റ് ഒരുക്കുന്ന ഗാനം വ്യാഴാഴ്ച പുറത്തിറക്കും. കൈതപ്രം ദാമോദരൻ നമ്പൂതിരി രചന നിർവഹിക്കുന്ന ഗാനം ജെ.ഡി.ടി ഓഡിറ്റോറിയത്തിൽ രാവിലെ 9.30ന് നടക്കുന്ന ചടങ്ങിൽ പുറത്തിറക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. ഡോ. അനൂപ്, കൈതപ്രം, സി.പി. കുഞ്ഞിമുഹമ്മദ്, ഡോ. വർഗീസ് ചക്കാലക്കൽ തുടങ്ങിയവർ പങ്കെടുക്കും. ട്രസ്റ്റി​െൻറ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് വിഡിയോ ഗാനം പുറത്തിറക്കുന്നത്. വാർത്തസമ്മേളനത്തിൽ ട്രസ്റ്റ് ചെയർമാൻ സയ്യിദ് താഹ, സക്കീർ ഹുസൈൻ, നിയാസ്, ഷറഫുദ്ദീൻ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.