പി.എം. താജ് അനുസ്മരണം വ്യാഴാഴ്​ച മുതൽ

കോഴിക്കോട്: പുരോഗമന കലാസാഹിത്യ സംഘം ജില്ല കമ്മിറ്റി വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ നാടകകൃത്തും സംവിധായകനുമായിരുന്ന പി.എം. താജ് അനുസ്മരണം നടത്തുന്നു. വ്യാഴാഴ്ച തെരുവ് നാടകോത്സവത്തോടെ പരിപാടികൾ തുടങ്ങുെമന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മാനാഞ്ചിറ ലൈബ്രറി പരിസരത്ത് നാടകോത്സവം കെ.ടി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച ടൗൺഹാളിൽ നടക്കുന്ന സമകാലീന മലയാള നാടകവേദിയെക്കുറിച്ചുള്ള സെമിനാർ ഡോ. കെ. ശ്രീകുമാറും ഉദ്ഘാടന സമ്മേളനം കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനനും ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച ....... പ്രഫ. എം.എം. നാരായണൻ അനുസ്മരണ പ്രഭാഷണം ഉദ്ഘാടനം ചെയ്യുന്നത് മധുപാലാണ്. വാർത്തസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ ടി.പി. ദാസൻ, ജനറൽ കൺവീനർ യു. ഹേമന്ത്കുമാർ, പുരോഗമന കലാസാഹിത്യസംഘം ൈവസ് പ്രസിഡൻറ് ജാനമ്മ കുഞ്ഞുണ്ണി, ജില്ല പ്രസിഡൻറ് വിൽസൺ സാമുവൽ, വി.ടി. സുരേഷ്, കെ.കെ.സി. പിള്ള, കെ. സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.