സംസ്ഥാന പാതയില്‍ മാലിന്യക്കൂമ്പാരം

ഉള്ള്യേരി: സംസ്ഥാന പാതയില്‍ കൊയിലാണ്ടി-ഉള്ള്യേരി റോഡില്‍ മാലിന്യം ചാക്കില്‍ തള്ളുന്നത് പതിവാകുന്നു. വീടുകളിലെയും കച്ചവടസ്ഥാപനങ്ങളിലെയും ഹോട്ടലുകളിലെയും മാലിന്യമാണ് ചാക്കില്‍കെട്ടി രാത്രി റോഡരികില്‍ തള്ളുന്നത്. മഴക്കാലമായതോടെ മാലിന്യം ചീഞ്ഞളിഞ്ഞു ദുര്‍ഗന്ധം വമിക്കുന്നത്‌ യാത്രക്കാര്‍ക്കും പ്രദേശവാസികള്‍ക്കും ദുരിതമാവുന്നുണ്ട്. റോഡില്‍ തള്ളുന്ന അറവുമാലിന്യം നായകള്‍ കടിച്ചുകീറി അവശിഷ്ടം റോഡില്‍ കിടക്കുന്ന അവസ്ഥയുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.