പ്ലസ് വണ്‍ പ്രവേശനം കിട്ടാതെ കുട്ടികള്‍ പെരുവഴിയില്‍

പാലോറ ഹയര്‍സെക്കൻഡറിയില്‍ രക്ഷിതാക്കളുടെ പ്രതിഷേധം; പൊലീസ് ഇടപെടല്‍ ഉള്ള്യേരി: പാലോറ ഹയര്‍സെക്കൻഡറി സ്കൂളില്‍ ഹൈകോടതി ഉത്തരവി​െൻറ അടിസ്ഥാനത്തില്‍ പുതുതായി അനുവദിച്ച പ്ലസ് വണ്‍ സീറ്റിലേക്കുള്ള പ്രവേശനത്തെ ചൊല്ലി സ്കൂളില്‍ രക്ഷിതാക്കളുടെയും വിദ്യാര്‍ഥി സംഘടനകളുടെയും നാട്ടുകാരുടെയും പ്രതിഷേധവും െപാലീസ് ഇടപെടലും. വിദ്യാലയത്തിലെ മാനേജര്‍ തര്‍ക്കം ഒരു വര്‍ഷത്തിലധികമായി കോടതിയിലാണ്. പുതുതായി അനുവദിച്ച മാനേജ്മ​െൻറ് സീറ്റുകളിലേക്ക് മെറിറ്റ്‌ അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കണമെന്നും അപേക്ഷകളില്‍ വാരിക്കാട്ട് രവീന്ദ്രന്‍നായര്‍ എന്നയാള്‍ മേലൊപ്പ് ചാര്‍ത്തണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ഇതുപ്രകാരം 12 കുട്ടികളുടെ പട്ടിക ഇദ്ദേഹം പ്രിന്‍സിപ്പലിന് കൈമാറി. എന്നാല്‍, ഉയര്‍ന്ന മാര്‍ക്കുള്ള തങ്ങളുടെ അപേക്ഷകളില്‍ കോടതി ചുമതലപ്പെടുത്തിയ മാനേജ്മ​െൻറ് അംഗം ഒപ്പിടുകയോ സ്വീകരിക്കുകയോ ചെയ്തില്ലെന്നു കാണിച്ച് ഏതാനും വിദ്യാര്‍ഥികള്‍ കോടതിയെ സമീപിക്കുകയും പ്രവേശന നടപടികള്‍ക്ക് സ്റ്റേ വാങ്ങുകയും ചെയ്തതോടെയാണ് പ്രവേശന നടപടികള്‍ അനിശ്ചിതത്വത്തിലായത്. ഇതേതുടര്‍ന്ന് അംഗീകൃത മാനേജര്‍ അപേക്ഷകളില്‍ ഒപ്പിടണമെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതോടെ മുന്‍ മാനേജര്‍ വിശ്വനാഥന്‍ നായര്‍ അംഗീകൃത മാനേജര്‍ താനാണെന്ന് അവകാശപ്പെട്ട് ഒമ്പത് കുട്ടികളുടെ പട്ടിക പ്രിന്‍സിപ്പലിന് കൈമാറി. എന്നാല്‍, കോടതി ഉത്തരവില്‍ അംഗീകൃത മാനേജര്‍ ആരെന്നു വ്യക്തമാക്കിയില്ലെന്നു പറഞ്ഞ് ഇരു വിഭാഗത്തി​െൻറയും ലിസ്റ്റ് പ്രകാരം നടപടികള്‍ തുടരാന്‍ പ്രിന്‍സിപ്പല്‍ തയാറായില്ല. മാത്രവുമല്ല, ഉത്തരവില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടു പ്രിന്‍സിപ്പല്‍ കഴിഞ്ഞ ദിവസം ഹൈകോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, പ്രവേശനം അനിശ്ചിതമായി നീണ്ടതോടെ രക്ഷിതാക്കളും കുട്ടികളും ദിവസങ്ങളായി സ്കൂള്‍ കയറിയിറങ്ങുകയാണ്. ഇതാണ് പ്രതിഷേധത്തിനു വഴിവെച്ചത്. പ്രതിഷേധം രൂക്ഷമായതോടെ പ്രിന്‍സിപ്പല്‍ പൊലീസി​െൻറ സഹായം തേടി. പൊലീസ് സ്ഥലത്തെത്തിയെങ്കിലും പ്രശ്നത്തിനു പരിഹാരമായില്ല. ഒടുവില്‍ മാനേജര്‍ ആരെന്നു കോടതി ഉത്തരവ് ലഭിക്കുന്ന മുറക്ക് കുട്ടികള്‍ക്ക് പ്രവേശനം നല്‍കുമെന്ന് പ്രിന്‍സിപ്പല്‍ രേഖാമൂലം ഉറപ്പുനല്‍കിയതോടെയാണ് രക്ഷിതാക്കള്‍ പിരിഞ്ഞുപോയത്. മാനേജ്മ​െൻറ് സീറ്റിലേക്ക് കോടതി ഉത്തരവ് ലംഘിച്ചു കോഴ വാങ്ങുന്നതായി ആരോപിച്ചു കഴിഞ്ഞ ആഴ്ച ഡി.വൈ.എഫ്.ഐ സ്കൂളിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഹൈകോടതി അംഗീകരിച്ച മാനേജര്‍ താനാണെന്നും ദിവസങ്ങള്‍ക്ക് മുമ്പ് താന്‍ നല്‍കിയ പട്ടിക തുടര്‍നടപടികള്‍ നടത്താതെ പ്രിന്‍സിപ്പല്‍ തടഞ്ഞുവെക്കുകയായിരുന്നുവെന്നും വരിക്കാട്ട് രവീന്ദ്രന്‍ നായര്‍ പറഞ്ഞു. എന്നാല്‍, തുടര്‍നടപടികള്‍ എടുത്തിരുന്നതായും ഇരുവിഭാഗവും പട്ടിക സമര്‍പ്പിക്കുകയും കോടതി ഉത്തരവില്‍ അവ്യക്തത നിലനില്‍ക്കുകയും ചെയ്തതാണ് പ്രവേശന നടപടികള്‍ തടസ്സപ്പെടാന്‍ കാരണമെന്നുമാണ് പ്രിന്‍സിപ്പല്‍ ടി.പി. ദിനേശന്‍ നല്‍കുന്ന വിശദീകരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.