കോഴിക്കോട്: ഇഖ്റ ഹോസ്പിറ്റൽ ചൈൽഡ് െഡവലപ്മെൻറ് സെൻററിെൻറ പ്രബന്ധത്തിന് അന്താരാഷ്ട്ര അംഗീകാരം. ജൂലൈ 23 മുതൽ 27 വരെ പ്രാഗിൽ നടക്കുന്ന വേൾഡ് കോൺഗ്രസ് ഓഫ് ഇൻറർനാഷനൽ അസോസിയേഷൻ ഓഫ് ചൈൽഡ് ആൻഡ് അഡോളസൻറ്സ് സൈക്യാട്രിയിലേക്കാണ് ഇഖ്റ ചൈൽഡ് െഡവലപ്മെൻറ് വിഭാഗം മേധാവി ഡോ. സലാഹ് ബഷീറിെൻറ നേതൃത്വത്തിൽ തയാറാക്കിയ പ്രബന്ധം തെരഞ്ഞെടുത്തത്. ഇതിന് പുറമെ ഡോണൾഡ് ജെ. കോഹൻ ഫെലോഷിപ്പിനും സലാഹ് ബഷീർ അർഹനായി. ഈ ഫെലോഷിപ്പിന് ഇന്ത്യയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏകപ്രബന്ധമാണ് ഇഖ്റയുടേത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.