കോഴിക്കോട്: മാനവിക സ്നേഹത്തിെൻറയും ഐക്യത്തിെൻറയും വിളംബരമാണ് ഹജ്ജ് എന്ന് ജമാഅത്തെ ഇസ്ലാമി അസി. അമീർ വി.ടി അബ്്ദുല്ലക്കോയ തങ്ങൾ. ജമാഅത്തെ ഇസ്ലാമി ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആത്്മീയതയുടെ സാമൂഹികവും രാഷ്ട്രീയവുമായ ഉള്ളടക്കമുള്ള കർമമാണിത്. പൂർണ മനസ്സോടെയുള്ള ത്യാഗത്തിലേക്കും വിശുദ്ധിയിലേക്കും നയിക്കാനുള്ളതാകണം ഓരോ വിശ്വാസിയുടെയും ഹജ്ജെന്ന് അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് വി.പി. ബഷീർ അധ്യക്ഷത വഹിച്ചു. ഇൽയാസ് മൗലവി, റഫീഖ് റഹ്മാൻ മൂഴിക്കൽ, താജുദ്ദീൻ മദീനി എന്നിവർ ക്ലാസെടുത്തു. ജില്ല സെക്രട്ടറി ഫൈസൽ പൈങ്ങോട്ടായി സ്വാഗതവും വൈസ് പ്രസിഡൻറ് സുബ്ഹാൻ ബാബു സമാപനവും നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.