* നടപടി മുക്കം കമ്യൂണിറ്റി ഹെൽത്ത് സെൻററിലെ ഡോക്ടർക്കെതിരെ മുക്കം (കോഴിക്കോട്): അടിപിടി കേസിൽ പരിക്കേറ്റയാളിൽനിന്ന് കൈക്കൂലി വാങ്ങിയ സംഭവത്തിൽ താൽക്കാലിക സേവനമനുഷ്ഠിക്കുന്ന റിട്ട. ഡോക്ടറെ പിരിച്ചുവിട്ടു. മുക്കം കമ്യൂണിറ്റി ഹെൽത്ത് സെൻററിന് കീഴിൽ എൻ.ആർ.എച്ച്.എം മുഖേന ചികിത്സിക്കുന്ന എല്ലുരോഗ വിദഗ്ധൻ ഗോപാലകൃഷ്ണനെയാണ് ജില്ല മെഡിക്കൽ ഓഫിസറുടെ അന്വേഷണത്തെ തുടർന്ന് പിരിച്ചുവിട്ടത്. വ്യാഴാഴ്ചയാണ് സംഭവം. മുക്കത്ത് അടിപിടിയുണ്ടായതിനെ തുടർന്ന് പരിക്കേറ്റ ഒാട്ടോ ഡ്രൈവറെ ആശുപത്രിയിലെത്തിച്ചപ്പോൾ ചികിത്സിക്കാൻ പണം ആവശ്യപ്പെെട്ടന്നാണ് പരാതി. 500 രൂപ വേണമെന്ന് ഡോക്ടർ ആവശ്യപ്പെെട്ടങ്കിലും 200 രൂപ നൽകിയപ്പോൾ ഒ.പി ശീട്ടിൽ പേനകൊണ്ട് വരച്ചിട്ടു. തുടർന്ന് 500 രൂപ നൽകിയതോടെ പ്രശ്നം പരിഹരിച്ചു. ഈ രംഗം ഒാട്ടോ തൊഴിലാളികൾ മൊബൈലിൽ പകർത്തി ജില്ല മെഡിക്കൽ ഓഫിസറുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. ഞായറാഴ്ച മുതൽ ഡോക്ടർ ആശുപത്രിയിൽ രോഗികളെ പരിശോധിക്കില്ലെന്ന് മെഡിക്കൽ ഓഫിസർ പറഞ്ഞു. ആറു വർഷത്തോളമായി എൻ.ആർ.എച്ച്.എം മുഖേന ഗോപാലകൃഷ്ണൻ മുക്കത്ത് ജോലി ചെയ്യുകയായിരുന്നു. കമ്യൂണിറ്റി ഹെൽത്ത് സെൻററിലെ ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ എൻ.ആർ.എച്ച്.എം മുഖേന നിയമിച്ച രണ്ട് റിട്ട. ഡോക്ടർമാരിൽ ഒരാളാണ് ഗോപാലകൃഷ്ണൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.