കോഴിക്കോട്: ലോകകപ്പ് ഫുട്ബാളിനോടനുബന്ധിച്ച് ഹൈലൈറ്റ് മാളിൽ 'മാധ്യമം' സംഘടിപ്പിച്ച സോക്കർ കാർണിവൽ-2018 വെർച്വൽ ഷൂട്ടൗട്ടിലെ നറുക്കെടുപ്പ് വിജയികളെ തിരഞ്ഞെടുത്തു. ഫജ്ർ മുഹമ്മദ്, മുഹമ്മദ് റിഫ്‌വാൻ നാദാപുരം, അബ്ദുൽ അസീസ് ചേളാരി എന്നിവർ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. ഹൈലൈറ്റ് മാൾ മാനേജർ കേണൽ ശ്രീകുമാർ, കൾചേഴ്‌സ് ഷർട്സ് മാനേജർ കെ. സുരേഷ്, ഗായകൻ നാസർ വയനാട് എന്നിവരാണ് നറുക്കെടുത്തത്. ഷൂട്ടൗട്ട് ദിവസങ്ങളിൽ കൂപ്പൺ പൂരിപ്പിച്ച് നൽകിയവരിൽനിന്നാണ് ബംബർ വിജയികളെ തെരഞ്ഞെടുത്തത്. സമാപന ദിവസമായ ഞായറാഴ്ച വൈകീട്ട് അഞ്ചിന് മാളിൽ നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ ഫുട്ബാൾ താരം ആഷിഖ് കുരുണിയൻ വിജയികൾക്ക് സമ്മാനം വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.