എസ്​.​െഎ സി.പി.എമ്മുകാര​െനന്ന്​​ എ.എസ്​.​െഎയുടെ വാട്ട്​സ്​ആപ്​ പോസ്​റ്റ്

* പന്നിയങ്കര പൊലീസ് സ്റ്റേഷൻ ഗ്രൂപ്പിലെ പോസ്റ്റ് വിവാദമായി കോഴിക്കോട്: പൊലീസ് സ്റ്റേഷ​െൻറ ഒൗദ്യോഗിക വാട്ട്സ്ആപ് ഗ്രൂപ്പിൽ, എസ്.െഎ സി.പി.എമ്മുകാരനെന്ന് എ.എസ്.െഎ പോസ്റ്റിട്ടത് വിവാദമായി. പന്നിയങ്കര പൊലീസ് സ്റ്റേഷൻ ഗ്രൂപ്പിലാണ് സ്റ്റേഷൻ എസ്.എച്ച്.ഒ വെര സി.പി.എമ്മുകാരൻ എന്ന് എ.എസ്.െഎ പോസ്റ്റിട്ടത്. കേരള പൊലീസ് ഒാഫിസേഴ്സ് അസോസിയേഷ​െൻറ സിറ്റി ജില്ല കമ്മിറ്റി തെരഞ്ഞെടുപ്പിൽ പന്നിയങ്കര സ്റ്റേഷനിൽനിന്ന് മത്സരിച്ച് പരാജയപ്പെട്ട വിനായകനാണ് ഫലം വന്നതിനുപിന്നാലെ വെള്ളിയാഴ്ച രാത്രി പോസ്റ്റിട്ടത്. പന്നിയങ്കര എനിക്കിഷ്ടപ്പെട്ടു, എസ്.എച്ച്.ഒ വെര സി.പി.എമ്മുകാരൻ, ഇനി ഞാൻ കളിക്കും, സസ്പൻ എനിക്ക് പുല്ലാണ് (സസ്പെൻഷൻ എന്നത് അക്ഷരം തെറ്റി എഴുതിയതാവാം)-ഇതാണ് എ.എസ്.െഎയുടെ പോസ്റ്റ്. സംഭവം പൊലീസുകാർക്കിടയിൽ ചർച്ചയായതിനുപിന്നാെല രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തതായി അറിയുന്നു. എസ്.െഎയെ കീഴുേദ്യാഗസ്ഥൻ സി.പി.എമ്മുകാരനെന്ന് വിശേഷിപ്പിച്ചത് ഗുരുതര അച്ചടക്കലംഘനമാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. രണ്ടുമാസം മുമ്പ് 200ഒാളം പൊലീസുകാരുള്ള കൺട്രോൾ റൂം വാട്സ്ആപ് ഗ്രൂപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച് പൊലീസുകാരൻ പോസ്റ്റിട്ടതും വിവാദമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.