എം.എസ്​.എസ്​ അനുമോദിക്കും

കോഴിക്കോട്: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ജില്ലയിൽനിന്നും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ മുസ്ലിം, എസ്.സി, എസ്.ടി വിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥികളെ എം.എസ്.എസ് യൂത്ത്വിങ് ജില്ല കമ്മിറ്റി അനുമോദിക്കും. സാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്റ്റ്, ഒരു കോപ്പി ഫോേട്ടാ എന്നിവ സഹിതം എം.എസ്.എസ് ജില്ല കമ്മിറ്റി ഒാഫിസ്, ചെറൂട്ടി റോഡ്, കോഴിക്കോട്-01 എന്ന വിലാസത്തിൽ ജൂലൈ 28ന് മുമ്പായി അപേക്ഷിക്കണം. ഫോൺ: 0495 2761424. ജീവനക്കാരുടെ പ്രതിഷേധ സംഗമം കോഴിക്കോട്: സ്വന്തമായൊരു വീട് എന്ന സംസ്ഥാന ജീവനക്കാര​െൻറ സ്വപ്നത്തിനുമേൽ പതിച്ച ഇടിത്തീയാണ് ഭവന വായ്പ നിർത്തിലാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് എന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ല പ്രസിഡൻറ് എൻ.പി. ബാലകൃഷ്ണൻ കുറ്റപ്പെടുത്തി. ഭവനവായ്പ നിർത്തലാക്കിയതിനെതിരെ കലക്ടറേറ്റിൽ എൻ.ജി.ഒ അസോസിയേഷൻ ജില്ല കമ്മിറ്റി നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല സെക്രട്ടറി ശശികുമാർ കാവാട്ട് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രേട്ടറിയറ്റംഗം കെ. വിനോദ്കുമാർ, ജില്ല ട്രഷറർ കെ. പ്രദീപൻ, സംസ്ഥാന കമ്മിറ്റി അംഗം സിജു കെ. നായർ, രഞ്ജിത്ത് ചോമ്പാല, എൻ.പി. രഞ്ജിത്, എൻ. സന്തോഷ്കുമാർ, സന്തോഷ് കുനിയിൽ, പി.പി. പ്രകാശൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.