കോഴിക്കോട്: മുസ്‌ലിം ലീഗിനെ തോല്‍പിക്കാന്‍ തീവ്ര സംഘടനകളുമായി കൂട്ടുകൂടുന്ന സി.പി.എം അതിന് വലിയ വില കൊടുക്കേണ്ടിവരുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. മുസ്‌ലിം യൂത്ത് ലീഗ് യുവജനയാത്ര സംഘാടക രൂപവത്കരണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ന്യൂനപക്ഷങ്ങളെ ദ്രോഹിക്കുന്ന നിലപാടാണ് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. നരേന്ദ്ര മോദിയും പിണറായി വിജയനും ഒരുപോലെ ശത്രുക്കളാണ്. ഭരണഘടനയും ഭരണഘടനാ സ്ഥാപനങ്ങളും ഇന്ത്യയില്‍ ഭീഷണിയിലാണെന്നാണ് ശശി തരൂര്‍ പറഞ്ഞത്. ഇന്ത്യന്‍ അവസ്ഥയെ നിരീക്ഷിക്കുന്ന ആരും പറയുന്ന കാര്യമാണിത്. ഏത് തീവ്രവാദികളുമായും കൂട്ടുകൂടുമെന്ന അവസ്ഥ സി.പി.എം തുടരുകയാണ്. അടുത്ത തെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ട് ഇത്തരക്കാരുമായി ധാരണയിലെത്താന്‍ സി.പി.എം ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇടതു സര്‍ക്കാറിനെ മുഖ്യശത്രുക്കളിലൊന്നായി കണ്ട് മാത്രമേ ലീഗിന് മുന്നോട്ടുപോകാനാവൂ. സി.പി.എമ്മിെൻറ ന്യൂനപക്ഷ പ്രേമം കാപട്യമാണ്. മതവിദ്വേഷ പ്രസംഗങ്ങളുടെ കാര്യത്തിലായാലും ഹാദിയ കേസിലായാലും യതീംഖാനകളുടെ നിയന്ത്രണമായാലും വഖഫ് ബോര്‍ഡ് നിയമനമായാലും ന്യൂനപക്ഷവിരുദ്ധ നിലപാടാണ് പിണറായി സര്‍ക്കാറിേൻറതെന്നും മജീദ് കുറ്റപ്പെടുത്തി. സാജിദ് നടുവണ്ണൂര്‍ അധ്യക്ഷത വഹിച്ചു. കെ.കെ. നവാസ്, നജീബ് കാന്തപുരം, ഉമര്‍ പാണ്ടികശാല, എം.എ. റസാഖ് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.