ഹൃദ്രോഗികള്‍ക്ക് പക്ഷാഘാതം തടയൽ: നൂതന ചികിത്സാരീതി വിജയം

കോഴിക്കോട്: ഹൃദ്രോഗികളിൽ പക്ഷാഘാതം തടയാനുള്ള നൂതന ചികിത്സാരീതി മെട്രോമെഡ് കാര്‍ഡിയാക് സ​െൻററില്‍ വിജയകരമായി പൂർത്തീകരിച്ചു. എഴുപതുകാരനായ ഡോക്ടറിലാണ് 'ലെഫ്റ്റ് അട്രിയല്‍ അപ്പന്‍ഡേജ് ക്ലോഷര്‍' എന്ന അതിനൂതന ചികിത്സ വിജയകരമായി നടത്തിയത്. ഡോക്ടർമാരായ അരുണ്‍ ഗോപി, മുഹമ്മദ് ഷലൂബ്, അശോക് ജയരാജ് എന്നിവരുടെ നേതൃത്വത്തിലാണ് മൂന്നുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടത്തിയത്. രോഗി പൂർണമായും സുഖം പ്രാപിക്കുന്നതായി ആശുപത്രി എം.ഡി ഡോ. പി.പി. മുഹമ്മദ് മുസ്തഫ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഹൃദയത്തിൽ താളപിഴവുകളുള്ള രോഗികള്‍ക്ക് രക്തം കട്ടപിടിക്കുന്നതു കാരണം പക്ഷാഘാത സാധ്യത ഏറെയാണ്. രക്തം കട്ടി കുറക്കാനുള്ള മരുന്നു നല്‍കുന്ന ചികിത്സയാണ് ഇതുവരെ പ്രയോഗിച്ചിരുന്നത്. ചില രോഗികള്‍ക്ക് ഈ മരുന്നിലൂടെ ബ്ലീഡിങ്ങിന് സാധ്യതയുണ്ട്. ഇൗ സാഹചര്യത്തിലാണ് രോഗിക്ക് എല്‍.എ.എ ചികിത്സ നല്‍കിയത്. ഹൃദയത്തി​െൻറ ഇടതുഭാഗത്ത് രക്തം കട്ടപിടിക്കുന്ന സ്ഥലത്ത്് പ്രത്യേക ക്ലിപ് എല്‍.എ.എ ഉപകരണം ഉപയോഗിച്ച് ഘടിപ്പിക്കുകയും ഹൃദയത്തി​െൻറ താളപിഴവുകള്‍ക്ക് റോഡിയോ ഫ്രീക്കന്‍സി അബ്ലേക്കഷന്‍ ചികിത്സ നല്‍കുകയും ചെയ്തു. രണ്ടു ചികിത്സ രീതികള്‍ ഒരേസമയം ചെയ്യുന്നത് ഇന്ത്യയില്‍ ആദ്യമാെണന്നും ആശുപത്രി അധികൃതർ പറഞ്ഞു. അമേരിക്കയില്‍നിന്ന് എത്തിച്ച ഉപകരണങ്ങളാണ് ഉപയോഗിച്ചത്. ആറു മുതല്‍ ഒമ്പതു ലക്ഷം വരെയാണ് ചികിത്സ ചെലവ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.