ബാലുശ്ശേരി: കക്കയം ഡാമിെൻറ ഷട്ടർ തുറന്നപ്പോൾ ഉണ്ടായ ശക്തമായ ഒഴുക്കിൽ കരിയാത്തുംപാറ പരദേവത ക്ഷേത്രത്തിെൻറ സംരക്ഷണ മതിലും കിണറും തകർന്നു. തുടർച്ചയായി പെയ്ത കനത്ത മഴയിൽ ഡാമിലെ ജലനിരപ്പ് 2487 അടിയിലേക്ക് ഉയർന്നിരുന്നു. ഇതേതുടർന്നാണ് ഷട്ടർ തുറന്നുവിട്ടത്. പൊതുവിദ്യാലയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്നു -മന്ത്രി ടി.പി. രാമകൃഷ്ണൻ ബാലുശ്ശേരി: കേരളത്തിലെ പൊതുവിദ്യാലയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുകയാണെന്ന് തൊഴിൽ-എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ സ്കൂളുകളിൽനിന്ന് ഉന്നത വിജയം കൈവരിച്ച എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ ആദരിക്കാൻ പുരുഷൻ കടലുണ്ടി എം.എൽ.എ സംഘടിപ്പിച്ച അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കോക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഒാഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പുരുഷൻ കടലുണ്ടി എം.എൽ.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി. പ്രതിഭ, ഉള്ള്യേരി പഞ്ചായത്ത് പ്രസിഡൻറ് ഷാജു ചെറുകാവിൽ, കായണ്ണ പഞ്ചായത്ത് പ്രസിഡൻറ് എൻ. പത്മജ, കെ.കെ. പരീത്, കെ. രാമചന്ദ്രൻ, ഇസ്മാഇൗൽ കുറുെമ്പായിൽ, എൻ. നാരായണൻ കിടാവ്, പി. പ്രമോദ്, കെ. ഗോപിനാഥൻ, യശോദ തെങ്ങിട, കെ.കെ. ശിവദാസൻ എന്നിവർ സംസാരിച്ചു. ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് രൂപലേഖ കൊമ്പിലാട് സ്വാഗതവും പ്രിൻസിപ്പൽ എം.കെ. ഗണേശൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.