കക്കട്ടിൽ: കുളങ്ങരത്ത് അനധികൃത മദ്യവിൽപന. നിർമാണത്തിലിരിക്കുന്ന വീടുകളിലും ആളൊഴിഞ്ഞ പറമ്പുകളിലുമാണ് വിൽപന. ബിവറേജസിൽനിന്ന് ഒരാൾക്ക് ലഭിക്കുന്ന പരമാവധി മദ്യവും വാങ്ങി കൊണ്ടുവന്ന് ഉയർന്ന വിലക്ക് വിൽക്കുന്നവരും, മാഹി, പള്ളുർ മേഖലകളിൽനിന്ന് കടത്തിക്കൊണ്ടുവരുന്ന മദ്യം വിൽക്കുന്നവരും പ്രദേശത്തുണ്ട്. കാര്യക്ഷമമായി റെയ്ഡുകൾ നടത്താത്തതാണ് വിൽപന തകൃതിയാവാൻ കാരണം. വൈകുന്നേരങ്ങളിൽ ചില ദിവസങ്ങൾ മാത്രം മാഹി അതിർത്തിയിൽ എക്സൈസ് അധികൃതർ പരിശോധന നടത്തുന്നുവെങ്കിലും, മദ്യമൊഴുക്കിന് കുറവ് ഉണ്ടായിട്ടില്ല. ഇടക്ക് കടത്തുകാരെ പിടികൂടി റിമാൻഡ് ചെയ്യുമെങ്കിലും കാലാവധി കഴിഞ്ഞ് പുറത്തെത്തിയാൽ വീണ്ടും മദ്യം കടത്തുകയാണ് പതിവ്. വീടുകൾ കേന്ദ്രീകരിച്ച് നടത്തുന്ന മദ്യവിൽപനയിൽ മനംനൊന്ത് വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവം വരെ ഉണ്ടായിട്ടുണ്ട്. വ്യാജമദ്യ വിൽപന തടയാൻ നടപടി കൈക്കൊള്ളുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. ലഹരി വിമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ച പഞ്ചായത്തിലാണ് മദ്യ വിൽപന സജീവമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.