പേരാമ്പ്ര: പാലിന് തറവില നിശ്ചയിക്കണമെന്ന് ക്ഷീരകര്‍ഷകവേദി ജില്ല കമ്മിറ്റി സംഘടിപ്പിച്ച ക്ഷീരകര്‍ഷക സംഗമം ആവശ്യപ്പെട്ടു. പാൽ ശേഖരിക്കുന്നതിൽ ക്ഷീരസംഘങ്ങള്‍ക്ക് േക്വാട്ട നിശ്ചയിച്ച തീരുമാനം പുനഃപരിശോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ എം.കെ. സതി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ.എം. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ക്ഷീരകര്‍ഷക വേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എം. സുരേഷ് ബാബു, ജില്ല ജനറല്‍ സെക്രട്ടറി കൊല്ലങ്കണ്ടി വിജയന്‍, വിജയന്‍ ആവള, കെ.കെ. മൊയ്തീന്‍, വി.കെ. ബിന്ദു, ഷാജി പയ്യോളി, തയ്യില്‍ വിജയന്‍, മഠത്തില്‍ ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.