വയനാട്ടിൽ കരിങ്കല്‍ ക്രഷറിൽ വൻ മണ്ണിടിച്ചില്‍

* രണ്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു മാനന്തവാടി: തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ കോറോം ഗവ. എല്‍.പി സ്കൂളിന് സമീപം വിവാദമായ സ്വകാര്യ കരിങ്കല്‍ ക്രഷർ സ്ഥിതിചെയ്യുന്ന കുന്നിൽ വൻ മണ്ണിടിച്ചിൽ. അപകട ഭീഷണിയെത്തുടർന്ന് രണ്ടു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. സ​െൻറ് മേരീസ് ക്രഷറിന് സമീപം 20 മീറ്ററോളം ഉയരത്തില്‍നിന്ന്, ഏതാണ്ട് 50 മീറ്റർ നീളത്തില്‍ മലയൊന്നാകെ ഉരുൾപൊട്ടലിന് സമാനമായി നിരങ്ങി ഒലിച്ചുപോയി. ക്രഷർ പരിസരത്ത് നിർത്തിയിട്ട വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിക്കുകയും താല്‍ക്കാലിക കെട്ടിടങ്ങള്‍ ഒലിച്ചുപോവുകയും ചെയ്തു. ചൊവ്വാഴ്ച രാത്രിയാണ് സംഭവമെങ്കിലും ആരെയും അറിയിക്കാതെ ക്വാറിയുടമ മണ്ണുനീക്കി വാഹനങ്ങള്‍ പുറത്തെത്തിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ നാട്ടുകാരില്‍ ചിലര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡൻറ് പി.എ. ബാബുവി​െൻറ നേതൃത്വത്തില്‍ വ്യാഴാഴ്ച രാവിലെ സ്ഥലം പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ക്രഷറിനുള്ളില്‍ നിര്‍ത്തിയിട്ട ഏഴു ടിപ്പറുകളില്‍ തട്ടിയാണ് ഒഴുകിയെത്തിയ മണ്ണ് തടഞ്ഞുനിന്നത്. മണ്ണിടിച്ചിലില്‍ 15 മീറ്ററോളം ദൂരേക്ക് ഒലിച്ചുപോയ ടിപ്പറുകൾക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. രണ്ട് ടിപ്പറുകള്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണുനീക്കി ക്വാറിയുടമ മുകളിലേക്ക് മാറ്റിയിട്ടുണ്ട്. ക്രഷറിനുള്ളിൽ പ്രവര്‍ത്തിച്ചിരുന്ന കാൻറീന്‍, ഓഫിസ് എന്നിവ പൂർണമായും മണ്ണിനടിയിലായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.