ദേശീയപാത: പുനരധിവാസ പാക്കേജ്​ പ്രഖ്യാപിക്കണം -വ്യാപാരികൾ

കോഴിക്കോട്: ദേശീയപാത വികസനത്തിനായുള്ള സ്ഥലമെടുപ്പ് കാരണം ജീവിതമാർഗം ഇല്ലാതാകുന്ന വ്യാപാരികൾക്ക് അർഹമായ നഷ്ടപരിഹാരവും പുനരധിവാസവും നൽകണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. ബലമായി ഒഴിപ്പിക്കാനാണ് നീക്കമെങ്കിൽ ശക്തമായി നേരിടുമെന്നും സമര മാർഗങ്ങളിലേക്ക് കേരളത്തിലെ വ്യാപാരി സമൂഹം ഇറങ്ങുമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര പ്രസ്താവനയിൽ അറിയിച്ചു. കേരളത്തിലെ ഏറ്റവും വലിയ തൊഴിൽദാതാക്കളാണ് വ്യാപാരികളെന്നതും കോടികളാണ് നികുതിയായി നൽകുന്നതെന്നതും സർക്കാർ ഒാർക്കണമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.