അഭിമന്യു കൊലക്കേസ്​ എൻ.​െഎ.എക്ക്​ വിടണം -പി.കെ. കൃഷ്​ണദാസ്​

'കണ്ണൂരിലെ സി.പി.എം നേതാക്കൾ രാമായണം വായിച്ചാൽ സ്വഭാവം നന്നാകും' കോഴിക്കോട്: കണ്ണൂരിലെ ശ്യാമപ്രസാദി‍​െൻറയും മഹാരാജാസിലെ അഭിമന്യുവി‍​െൻറയും കൊലപാതക കേസുകൾ എൻ.ഐ.എ‍ക്ക് വിടണെമന്നും പോപുലർ ഫ്രണ്ടും സി.പി.എമ്മും തമ്മിലെ ഒത്തുകളി അവസാനിപ്പിക്കണമെന്നും ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മാറാട് മുതൽ മഹാരാജാസ് വരെയുള്ള സംഭവങ്ങളിൽ മതഭീകരസംഘടനകളുമായുള്ള സി.പി.എം ബന്ധം മനസ്സിലാകും. മലബാറിലെ േലാക്സഭ മണ്ഡലങ്ങളിൽ നേട്ടമുണ്ടാക്കാൻ അവർ പോപുലർ ഫ്രണ്ടുമായി ഒത്തുകളിക്കുകയാണ്. ഭീകരവാദികൾക്ക് കേരളം വളക്കൂറുള്ള മണ്ണാക്കിയതി‍​െൻറ ഒന്നാം പ്രതി സി.പി.എമ്മാണ്. സി.പി.എമ്മി​െൻറ രാമായണ മാസാചരണം ആത്മാർഥമാണെങ്കിൽ ബി.ജെ.പി സ്വാഗതം െചയ്യും. കണ്ണൂർ ജില്ലയിലെ സി.പി.എം നേതാക്കൾ രാമായണം വായിച്ചാൽ സ്വഭാവം നന്നാകുെമന്ന് കൃഷ്ണദാസ് പരിഹസിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.