കോഴിക്കോട്: മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യുവിെൻറ െകാലപാതകത്തിൽ അറസ്റ്റിലായവരിൽ എസ്.ഡി.പി.െഎ േകഡർമാരില്ലെന്ന് സംസ്ഥാന ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അഞ്ചുരൂപ ഫീസ് വാങ്ങി റസീത് നൽകി പാർട്ടി അംഗങ്ങളാക്കിയവർ ഉണ്ടോയെന്ന് പറയാനാവില്ല. ഇത്തരത്തിൽ ആർക്കും അംഗത്വം നേടാം. എന്നാൽ, കേഡർമാരാണ് പാർട്ടി ഭരണഘടന അനുസരിച്ച് പ്രവർത്തിക്കുന്നവർ. കേവലം അംഗങ്ങളാവുന്നവർക്കെതിരെ നടപടിയെടുക്കാൻ സാേങ്കതികമായി വകുപ്പില്ല. അഭിമന്യു വധത്തിൽ യഥാർഥ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനപ്പുറം എസ്.ഡി.പി.െഎയെ ഇല്ലാതാക്കാനുള്ള നീക്കമാണ് സി.പി.എം നടത്തുന്നത്. ഇതിന് കൊലപാതകത്തെ വർഗീയമായി അവതരിപ്പിച്ച് പാർട്ടിക്കെതിരെ കുപ്രചാരണം അഴിച്ചുവിടുകയാണ്. പോപുലർ ഫ്രണ്ടിെൻറ രാഷ്ട്രീയ രൂപമല്ല എസ്.ഡി.പി.െഎ. സി.പി.എം കുപ്രചാരണങ്ങൾക്കെതിരെ 'ബഹുജൻ രാഷ്ട്രീയത്തെ തകർക്കാനാവില്ല' എന്ന പേരിൽ ജൂലൈ 20 മുതൽ ആഗസ്റ്റ് 20വരെ പ്രചാരണം നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു. സംസ്ഥാന പ്രസിഡൻറ് പി. അബ്ദുൽ മജീദ് ഫൈസി, വൈസ് പ്രസിഡൻറ് എം.കെ. മനോജ് കുമാർ, ജനറൽ സെക്രട്ടറിമാരായ തുളസീധരൻ പള്ളിക്കൽ, റോയ് അറക്കൽ, പി. അബ്ദുൽ ഹമീദ്, സെക്രട്ടറി മുസ്തഫ കൊമ്മേരി തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.