വിടപറഞ്ഞത് കോൽക്കളി ഗുരു

വേളം: വലകെട്ടിൽ നിര്യാതനായ പുളോർകണ്ടി അബ്ദുല്ല വേളത്തും പരിസരത്തും നിരവധി ശിശ്യസമ്പത്തുള്ള കോൽക്കളി ഗുരു. നാലു പതിറ്റാണ്ടു മുമ്പ് തുടങ്ങിയ പരിശീലനത്തിൽ മലബാറിലെ നിരവധി ആഘോഷവേദികളിലും കല്യാണ സദസ്സുകളിലും അബ്ദുല്ലയുടെ നേതൃത്വത്തിലായിരുന്നു കോൽക്കളി അവതരിപ്പിച്ചത്. കോൽക്കളിയെ നെഞ്ചേറ്റിയ ഇദ്ദേഹത്തെ മാപ്പിളകല അക്കാദമി വേളം ചാപ്റ്റർ ഉപഹാരം നൽകി ആദരിക്കുകയുണ്ടായി. കോൽക്കളി പരിശീലനത്തോടെപ്പം ചുമട്ടുതൊഴിലും ചെയ്തിരുന്നു. അബ്ദുല്ലയുടെ നിര്യാണത്തിൽ മാപ്പിളകല അക്കാദമി കുറ്റ്യാടി ചാപ്റ്റർ അനുശോചിച്ചു. മുശ്താഖ് തീക്കുനി അധ്യക്ഷത വഹിച്ചു. സി.എ. കരീം, ഇ.വി. മൂസ മാസ്റ്റർ, യു.കെ. അസീസ് മാസ്റ്റർ, ടി. അഷ്റഫ് മാസ്റ്റർ, അഷ്റഫ് ചോലയിൽ, സമീർ പൂമുഖം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.