photo MKMUC 5 എസ് കമ്പനി യുവാക്കൾ വിദ്യാർഥികളുമായി നടത്തിയ സംവാദം നഗരസഭ കൗൺസിലർ എ. ഗഫൂർ ഉദ്ഘാടനം ചെയ്യുന്നു മുക്കം: സേവനമുഖത്തെ ജീവിതപാഠങ്ങൾ വിദ്യാർഥികളുമായി പങ്കിട്ട് 'എസ്' കമ്പനി കൂട്ടായ്മ പ്രവർത്തകർ. ആറ്റുപുറം ഭാഗത്തെ എഴുപതോളം കുടുംബങ്ങൾക്ക് കുടിവെള്ളത്തിനായി പൊതുകിണർ നിർമാണച്ചുമതലയേറ്റടുത്തതും ഇടനിലക്കാരില്ലാതെ കാർഷിക ഉൽപന്നങ്ങൾ വിറ്റതും മത്സ്യക്കച്ചവടവും ബാർബർ ഷോപ്പും നടത്തിയതും ഉൾെപ്പടെയുള്ള അനുഭവങ്ങളാണ് പങ്കിട്ടത്. പെരിങ്ങാ പുറത്ത് സജ്മീർ ഖാൻ, പനങ്ങോട്ട് ചാലിൽ ശശീന്ദ്രൻ, പാണക്കോട്ടിൽ സഹീർ, കൊളങ്ങര തൊടികയിൽ സാജിദ്, അരിമ്പ്ര സത്താർ എന്നിവരാണ് തങ്ങളുടെ അനുഭവങ്ങൾ ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളുമായി പങ്കുവെച്ചത്. സ്കൂളിലെ ഹ്യുമാനിറ്റീസ് ഡിപ്പാർട്മെൻറും ദിശ മീഡിയ ക്ലബും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. പ്രിൻസിപ്പൽ ഡോ. കൂട്ടിൽ മുഹമ്മദലി അധ്യക്ഷതവഹിച്ചു. മുക്കം നഗരസഭ കൗൺസിലർ എ. അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. ബന്ന ചേന്ദമംഗല്ലൂർ, വൈസ് പ്രിൻസിപ്പൽ ഒ. ശരീഫുദ്ദീൻ, സ്റ്റാഫ് സെക്രട്ടറി ആർ. മൊയ്തു, എൻ.കെ. സലീം, അലവി എ.അച്ചു തൊടിക, എ.പി. മുഹമ്മദ് നാസിം, ഇ. ഹസ്ബുല്ല, ടി.പി. അസൈൻ, ദർവേശ് നൂരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.