വാവാട് തോട്ടിൽ മാലിന്യം തള്ളി

കൊടുവള്ളി: നഗരസഭയിലെ വാവാട് ചക്കര വയലിലെ തോട്ടിലേക്ക് മാലിന്യംതള്ളി. വീടുകളിൽ നടന്ന ചടങ്ങുകളിൽ ഭക്ഷണംകഴിച്ച പ്ലാസ്റ്റിക് െപ്ലയിറ്റുകളും ഭക്ഷ്യവസ്തുക്കളും മറ്റ് വസ്തുക്കളുമെല്ലാമാണ് തോട്ടിലേക്ക് തള്ളിയത്. ഇതോടെ തോട് തീർത്തും മാലിന്യനിക്ഷേപ കേന്ദ്രമായി മാറിയിരിക്കുകയാണ്. വാവാട് ജുമാമസ്ജിദ് ഭാഗത്തുനിന്ന് തുടങ്ങി മണ്ണിൽ കടവിന് സമീപം പുനൂർ പുഴയിൽ ഒഴുകിയെത്തുന്നതാണ് തോട്. തോടിനോട് ചേർന്നാണ് വിവിധ കുടിവെള്ള പദ്ധതികളുടെ കിണറുകളും വീടുകളുടെ കിണറുകളും സ്ഥിതിചെയ്യുന്നത്. അലക്കുവാനുൾപ്പെടെ വിവിധ ആവശ്യങ്ങൾക്ക് ഇൗ വെള്ളം ഉപയോഗിക്കുന്നുണ്ട്. തോട്ടിൽ മാലിന്യം തള്ളിയതോടെ തോട് മുഴുക്കെ മാലിന്യം അടിഞ്ഞുകൂടിയ നിലയിലാണ്. ദുർഗന്ധം വമിക്കുകയും ചെയ്യുന്നുണ്ട്. പല വീടുകളിലെയും മലിനജല പൈപ്പ് തോട്ടിലേക്കാണ് സ്ഥാപിച്ചതെന്നാണ് വയൽ തോട് സംരക്ഷണ പ്രവർത്തകർ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.