പരിശോധനക്കിടെ സ്‌കൂൾ ബസ്​ ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു; 48 കുട്ടികളെ ഉദ്യോഗസ്​ഥർ വീട്ടിലെത്തിച്ചു

നാദാപുരം: വിദ്യാര്‍ഥികളെ കുത്തിനിറച്ച് കൊണ്ടുപോകുന്നുവെന്ന പരാതിയെ തുടർന്ന് പരിശോധനക്ക് കൈകാണിച്ച് നിര്‍ത്തിയ സ്‌കൂള്‍ ബസിലെ ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. പാറക്കടവ് വളയം റോഡില്‍ തിങ്കളാഴ്ച വൈകുന്നേരം നാലേകാലോടെയാണ് മോട്ടോര്‍ വാഹന വകുപ്പുകാരെ വെട്ടിലാക്കിയ സംഭവം. താനക്കോട്ടൂര്‍ യു.പി സ്‌കൂളിെല മിനി ബസി​െൻറ ഡ്രൈവറാണ് പരിശോധനക്കിടെ കുട്ടികളെയും വാഹനവും ഉപേക്ഷിച്ച് രക്ഷപ്പെട്ടത്. അധികൃതര്‍ നടത്തിയ പരിശോധനയില്‍, 17 വിദ്യാര്‍ഥികളെ കൊണ്ടുപോകാന്‍ അനുമതിയുള്ള വാഹനത്തില്‍ 48 കുട്ടികളുണ്ടെന്ന് കണ്ടെത്തി. മാത്രമല്ല, വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റോ ടാക്‌സ് റസീറ്റോ ഇെല്ലന്നും വ്യക്തമായി. ഡ്രൈവര്‍ മദ്യപിച്ചതായി സംശയമുണ്ടെന്നും അതുകൊണ്ടാവാം ഓടിരക്ഷപ്പെട്ടതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. 48 കുട്ടികളെയും ഉദ്യോഗസ്ഥര്‍ വീടുകളില്‍ എത്തിച്ചു. വാഹനം കസ്റ്റഡിയിലെടുത്ത് നാദാപുരം പൊലീസിന് കൈമാറി. വിദ്യാര്‍ഥികളെ കുത്തിനിറച്ച നിലയില്‍ മറ്റു മൂന്ന് വാഹനങ്ങളും ഫിറ്റനസ് സര്‍ട്ടിഫിക്കറ്റില്ലാത്തതും ആയമാരില്ലാതെ സർവിസ് നടത്തിയതുമായ രണ്ട് വാഹനങ്ങളും പിടികൂടി. വിദ്യാര്‍ഥികളെ കൊണ്ടുപോയ മൂന്ന് സ്വകാര്യ വാഹനങ്ങളും പിടികൂടി. ഇവക്കെല്ലാം പിഴ ചുമത്തി. എം.വി.ഐമാരായ എ.ആര്‍. രാജേഷ്, അജില്‍ കുമാര്‍, എ.എം.വി.ഐ വി.ഐ. അസിം എന്നിവർ പരിശോധനക്ക് നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.