ബാലുശ്ശേരി: ടൗണിൽ ഒരിടവേളക്കുശേഷം വീണ്ടും തെരുവുനായ ശല്യം, രണ്ടുപേർക്ക് കടിയേറ്റു. തിങ്കളാഴ്ച രാവിലെ പത്രവിതരണം നടത്തവെ തിയ്യാലിൽ ശിവദാസനെ (50) വൈകുണ്ഠത്തിനടുത്തുവെച്ചാണ് തെരുവുനായ കടിച്ചത്. പുത്തൂർവട്ടത്ത് തിയ്യച്ചാലിൽ സുരേഷിനെ (41)യും തെരുവുനായ കടിച്ചു. ഇരുവരും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. തെരുവുനായ്ക്കളെ പിടിച്ച് വന്ധ്യംകരിക്കാനുള്ള ജില്ല പഞ്ചായത്തിെൻറ കരുണ പദ്ധതി ബാലുശ്ശേരിയിൽ തുടങ്ങിയെങ്കിലും വന്ധ്യംകരണ ശസ്ത്രക്രിയക്കുശേഷം നായ്ക്കൾ കൂട്ടത്തോടെ ചത്തതോടെ പ്രവർത്തനം നിലച്ചിരിക്കുകയാണ്. വീണ്ടും തുടങ്ങുമെന്നു പറഞ്ഞെങ്കിലും പ്രവർത്തനം ഉൗർജിതമാക്കിയിട്ടില്ല. കോക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി കെട്ടിടോദ്ഘാടനം ബാലുശ്ശേരി: കോക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിനുവേണ്ടി നിർമിച്ച മൂന്നു ഹയർ സെക്കൻഡറി ക്ലാസ് മുറി കെട്ടിടം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പദ്ധതി വിഹിതമായി അനുവദിച്ച 30 ലക്ഷം ചെലവിട്ടാണ് കെട്ടിടം നിർമിച്ചത്. ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുക്കം മുഹമ്മദ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എം.കെ. ഗണേശൻ, ജില്ല പഞ്ചായത്ത് എക്സി. എൻജിനീയർ കെ.കെ. അഷ്റഫ്, കെ.കെ. പരീത്, പി.എൻ. അശോകൻ, കെ. ഷാജി, കെ.പി. കുഞ്ഞായി, എം.കെ. ഷമീർ, ബഷീർ മാസ്റ്റർ, പി.പി. രവി എന്നിവർ സംസാരിച്ചു. പി. പ്രമോദ് സ്വാഗതവും ഹെഡ്മാസ്റ്റർ കെ.കെ. ശിവദാസൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.