അപേക്ഷ ക്ഷണിച്ചു

ബാലുശ്ശേരി: ബ്ലോക്ക് വ്യവസായ വികസന ഒാഫിസ് പുതിയ സ്കീമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്നു വർഷമായി വ്യവസായ സംരംഭം നടത്തുന്ന 18നും 50 വയസ്സിനും ഇടയിൽ പ്രായമുള്ള വ്യക്തിഗത സംരംഭകർക്ക് ഇൻഷുറൻസ് പരിരക്ഷ നൽകും. മിനിമം രണ്ടു പേർക്ക് തൊഴിൽ കൊടുക്കുന്ന സംരംഭകർക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. 100 രൂപ സംരംഭകർ വഹിക്കുേമ്പാൾ 100 രൂപ സർക്കാർ വിഹിതമുള്ള പദ്ധതിയിൽ നാലു ലക്ഷം രൂപ വരെ കവറേജ് ലഭിക്കും. 2017 ഏപ്രിൽ ഒന്നു മുതൽ ഷെഡ്യൂൾഡ് ബാങ്കിൽനിന്നും അഞ്ചു ലക്ഷം വരെ മിഷനറി വാങ്ങാൻ വായ്പ എടുത്തിട്ടുള്ള സ്വയംതൊഴിൽ സംരംഭകരിൽനിന്നും പലിശ സബ്സിഡി ലഭിക്കാനുള്ള അപേക്ഷ സ്വീകരിക്കും. വിവരങ്ങൾക്ക് ബാലുശ്ശേരി ബ്ലോക്ക് വികസന ഒാഫിസറുമായി ബന്ധപ്പെടാം. ഫോൺ നമ്പർ: 9188127182. ഡി.വൈ.എഫ്.െഎ ജില്ല സമ്മേളനം സ്വാഗതസംഘം രൂപവത്കരിച്ചു ബാലുശ്ശേരി: ഡി.വൈ.എഫ്.െഎ ജില്ല സമ്മേളനം സ്വാഗതസംഘം രൂപവത്കരിച്ചു. ആഗസ്റ്റ് 30, 31 തീയതികളിൽ ബാലുശ്ശേരിയിൽ നടക്കുന്ന സമ്മേളനത്തി​െൻറ നടത്തിപ്പിനായി ചേർന്ന സ്വാഗതസംഘ രൂപവത്കരണ യോഗം സി.െഎ.ടി.യു ജില്ല ജനറൽ സെക്രട്ടറി പി.കെ. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.െഎ ജില്ല പ്രസിഡൻറ് വി. വസീഫ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പി. നിഖിൽ, സി.പി.എം ഏരിയ സെക്രട്ടറി ഇസ്മാഇൗൽ കുറുെമ്പായിൽ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി. പ്രതിഭ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രൂപലേഖ കൊമ്പിലാട്, ടി.കെ. സുമേഷ്, എൽ.ജി. ലിജീഷ്, പി.സി. ഷൈജു എന്നിവർ സംസാരിച്ചു. ബാലുശ്ശേരിക്ക് കാവലാകാൻ 'മിഴി പൂട്ടാതെ പദ്ധതി' ബാലുശ്ശേരി: നാടിന് കാവലാകാൻ കാമറക്കണ്ണുകൾ തുറന്നു. ബാലുശ്ശേരി ജനമൈത്രി പൊലീസ് സഹകരിച്ചുകൊണ്ട് വ്യാപാരികളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ ബാലുശ്ശേരി ടൗണിൽ സി.സി.ടി.വി കാമറകൾ സ്ഥാപിച്ചു. പുത്തൂർവട്ടം മുതൽ ബാലുശ്ശേരി മുക്കുവരെയുള്ള ഭാഗത്താണ് ക്ലോസ്ഡ് സർക്യൂട്ട് കാമറകൾ സ്ഥാപിച്ചിട്ടുള്ളത്. ജനമൈത്രി പൊലീസി​െൻറ 'മിഴിപൂട്ടാതെ' പദ്ധതിയുടെ ഉദ്ഘാടനം പുരുഷൻ കടലുണ്ടി എം.എൽ.എ നിർവഹിച്ചു. താമരശ്ശേരി ഡിവൈ.എസ്.പി. പി.സി. സജീവൻ അധ്യക്ഷത വഹിച്ചു. ജില്ല പൊലീസ് മേധാവി കെ. ജയ്ദേവ് മുഖ്യാതിഥിയായി. മാഹിൻ നെരോത്ത്, ഇ.കെ. ഗിരിധരൻ, എസ്.െഎ. കെ. സുമിത് കുമാർ എന്നിവർ സംസാരിച്ചു. കെ. ജിതേഷ് സ്വാഗതവും സി.െഎ. കെ. സുഷീർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.