രാമനാട്ടുകര: രേഖരശ്മിക്ക് ലഭിച്ച സംസ്ഥാന മത്സ്യകൃഷി അവാർഡ് വിഷംകലരാത്ത മത്സ്യം ജനങ്ങൾക്കെത്തിക്കുന്ന പരിശ്രമത്തിനുള്ള അംഗീകാരമായി. രേഖയുടെ നേതൃത്വത്തിൽ രാമനാട്ടുകര മുനിസിപ്പാലിറ്റി 17 വാർഡിൽ നടത്തിവരുന്ന 'അന്നപൂർണ അക്വാപോണിക്സ്' വിഷം തീണ്ടാത്ത മത്സ്യം ജീവനോടെ ജനങ്ങളിലേക്കെത്തിക്കുന്നു. കൂടാതെ, അക്വാപോണിക്സ് പരിശീലനത്തിനായി ധാരാളം ആളുകൾ ഇതര ജില്ലകളിൽനിന്നുപോലും ഇവിടെ എത്തിച്ചേരുന്നുണ്ട്. അക്വാപോണിക്സ് എന്ത്, എങ്ങനെ? എന്ന പേരിൽ പുസ്തകം രചിച്ചിട്ടുണ്ട്. കോഴിക്കോട് ഫിഷറീസിെൻറ ഇെന്നാവേറ്റിവ് പ്രോജക്ട് - 2017 ആയി തിരഞ്ഞെടുക്കപ്പെട്ട രേഖ ഫാറൂഖ് കോളജിനടുത്ത് ചുള്ളിപറമ്പിൽ രശ്മിക് വൈലാശ്ശേരിയുടെ ഭാര്യയാണ്. പയ്യോളി തൃക്കോട്ടൂർ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസവും തുടർന്ന് ഗവ. ഹൈസ്കൂളിലും വടകര പുത്തൂർ ട്രെയിനിങ് സ്കൂളിൽ പ്ലസ്ടുവും നേടിയ ശേഷം മടപ്പള്ളി കോളജിൽനിന്ന് ഗണിത ശാസ്ത്ര ബിരുദവും കോഴിക്കോട് സ്വകാര്യ സ്ഥാപനത്തിൽ നിന്ന് കമ്പ്യൂട്ടർ ഡിപ്ലോമയും നേടി. 2014 മുതൽ അക്വാപോണിക്സ് ഫാമും, ഫാം കൺസൾട്ടൻസിയും നടത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.