പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 10 എ ക്ലാസിൽ കുട്ടികളുടെ കൂട്ടായ്മയിൽ പ്രവർത്തിക്കുന്ന അറുനൂറ് പുസ്തകങ്ങൾ അടങ്ങിയ ക്ലാസ് ലൈബ്രറിക്ക് ജില്ല പഞ്ചായത്തിെൻറ പുരസ്കാരം ലഭിച്ചു. കോഴിക്കോട് നടന്ന എജുകെയർ സമഗ്ര വിദ്യാഭ്യാസ പരിരക്ഷ പദ്ധതിയുടെ ഉദ്ഘാടനവേദിയിൽ ഡയറ്റ് പ്രിൻസിപ്പൽ അജിത് വിദ്യാർഥി ഹെന്ന ഫാത്തിമക്ക് പുരസ്കാരം കൈമാറി. പുസ്തക വിതരണത്തിനു പുറമെ സ്കൂളിലെ ജവഹർ ഇംഗ്ലീഷ് ക്ലബുമായി സഹകരിച്ച് സ്കൂൾതല ക്വിസ് േപ്രാഗ്രാം, അടിസ്ഥാന ശാസത്രം, കമ്പ്യൂട്ടർ, ഗണിതം, പൊതുവിജ്ഞാനം എന്നിവ അടിസ്ഥാനമാക്കിയുള്ള മാസാന്ത വാൾമാഗസിൻ, മാസാന്ത ക്ലാസ് ക്വിസ്, പുസ്തക ചർച്ച, പുസ്തകപരിചയം, സംവാദം, ആസ്വാദനം പങ്കുവെക്കൽ, ദിനാചരണങ്ങൾ എന്നീ പരിപാടികളും നടത്തുന്നുണ്ട്്്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.