ഉന്നത വിജയികളെ ആദരിച്ചു

നരിക്കുനി: വിവിധ മത്സരപരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ശ്രീചക്ര പുരുഷ സ്വയംസഹായ സംഘം ആദരിച്ചു. നീറ്റ് പരീക്ഷയിൽ റാങ്ക് 716 നേടിയ റാഫി ഷെറിൻ, യു.എസ്.എസ് നേടിയ ഋഷിഗൽ, എൽ.എസ്.എസ് നേടിയ ഹിദാഷ്, ദേവ മിത്ര, സംസ്കൃത സ്കോളർഷിപ് നേടിയ പൂജ എന്നിവർക്ക് അക്ഷയശ്രീ ജില്ല ജോയൻറ് സെക്രട്ടറി ശ്രീവൽസൻ മെമേൻറായും അഹമ്മദ് സുബൈർ കാഷ് അവാർഡും നൽകി. പി.സി പാലം കണ്ടോത്ത് പാറ ദേശീയ വായനശാല ഹാളിൽ നടന്ന യോഗം വാർഡ് മെംബർ പി.കെ. ജിഷ ഉദ്ഘാടനം ചെയ്തു. വിനോദ് അധ്യക്ഷത വഹിച്ചു. നരിക്കുനി ജി.എച്ച്.എസ്.എസ് ഹെഡ്മാസ്റ്റർ പി.ടി. അബ്ബാസലി, ലാലു കുമാർ റിട്ട. എസ്.ഐ പാച്ചുക്കുട്ടി. പി. ധനലക്ഷ്മി ലിജിന എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.