മജീസിയയുടെ സ്വപ്നം യാഥാർഥ്യമാക്കാൻ ജി.ഐ.ഒയു​െട കൈത്താങ്ങ്​

കോഴിക്കോട്: ഒക്ടോബറിൽ തുർക്കിയിൽ നടക്കുന്ന ലോക പഞ്ചഗുസ്തി മത്സരത്തിൽ പങ്കെടുക്കാൻ ദേശീയ താരം മജീസിയ ഭാനുവിന് ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷ​െൻറ(ജി.െഎ.ഒ) സഹായം. ഒരു ലക്ഷം രൂപയാണ് മജീസിയയുടെ സ്വപ്ന സാക്ഷാത്കാരത്തിന് ജി.ഐ.ഒ നൽകിയത്. സംസ്ഥാന പ്രസിഡൻറ് അഫീദ അഹമദ് ചെക്ക് കൈമാറി. രാജ്യത്തി​െൻറ അഭിമാനമായ താരത്തിന് സാമ്പത്തിക പ്രതിസന്ധിയാൽ അവസരങ്ങൾ നഷ്ടപ്പെടുന്ന സാഹചര്യം വേദനജനകമാണെന്ന് അവർ അഭിപ്രായപ്പെട്ടു. പെൺകുട്ടികൾ എല്ലാ മേഖലയിലും മുന്നോട്ട് പോകുന്ന കാലത്ത് നമ്മുടെ നാട്ടിലെ പ്രതിഭകളെ പ്രോത്സാഹിപ്പിക്കേണ്ടത് ആവശ്യമാണ്. സംസ്ഥാന സമിതി അംഗങ്ങളായ തബ്ശീറ, ആനിസ എന്നിവരും സംബന്ധിച്ചു. 55 കിലോഗ്രാം സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിലാണ് മജീസിയ മത്സരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.