കോഴിക്കോട‌്: യൂനിവേഴ്സിറ്റി ഗ്രാൻറ്സ് കമീഷൻ (യു.ജി.സി) ഇല്ലാതാകുന്നത‌് ഉന്നത വിദ്യാഭ്യാസരംഗത്തെ നിലവാരത്തകർച്ചക്കും അധികാര കേന്ദ്രീകരണത്തിനും കാരണമാകുമെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ എക്സിക്യൂട്ടീവ‌് അംഗം ഡോ. കെ.കെ. ദാമോദരൻ. സ്വകാര്യ സർവകലാശാലകൾക്കും സ്വയംഭരണസ്ഥാപനങ്ങൾക്കും കൽപിത സർവകലാശാലകൾക്കും പണം കൊയ്യാനുള്ള അവസരമൊരുങ്ങുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോഴിക്കോട‌് കേളുഏട്ടൻ പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച 'ഉന്നത വിദ്യാഭ്യാസ കമീഷൻ ഉയർത്തുന്ന പ്രശ‌്നങ്ങൾ' എന്ന വിഷയത്തിലുള്ള സംവാദത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു ഡോ. കെ. കെ. ദാമോദരൻ. കോളജ‌് അധ്യാപകരെ മാത്രമല്ല, സാധാരണക്കാരുടെ മക്കളുടെ വിദ്യാഭ്യാസത്തെ വരെ യു.ജി.സി ഇല്ലാതാകുന്നത് ബാധികും. കോളജിന് ഗ്രാൻറ് അനുവദിക്കുന്നതിലും നിയന്ത്രണം വരും. പരിമിതമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന കോളജുകൾക്ക‌് ഇത്തരം നടപടി തിരിച്ചടിയാകും. സ്ഥാപനങ്ങളുടെ വളർച്ച മുരടിക്കുന്നത് വിദ്യാഭ്യാസ നിലവാരത്തെയും ബാധിക്കും. കേന്ദ്രസർക്കാറിെൻറ കാവിവത്കരണമാണ് നടപ്പാക്കാൻ പോകുന്നതെന്നും കെ.കെ. ദാമോദരൻ അഭിപ്രായപ്പെട്ടു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി ഡോ. യു. ഹേമന്ത‌് കുമാർ അധ്യക്ഷത വഹിച്ചു. ഡോ. എം. രാമകൃഷ‌്ണൻ, ഡോ. എൻ.എം. സണ്ണി, അനിൽ വർമ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കെ.കെ.സി. പിള്ള സ്വാഗതവും ഡോ. എം. സത്യൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.